ചന്ദ്രയാന്‍-3 ലാന്‍ഡിംഗ് സൈറ്റിനെ ഇനി ധൈര്യമായി ‘ശിവ ശക്തി’ എന്ന് വിളിക്കാം, അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്റെ അംഗീകാരം ലഭിച്ചു

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ ചാന്ദ്രയാന്‍ -3 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങിയ ഇടത്തിന് ശിവശക്തി എന്ന പേരാണ് പ്രധാന മന്ത്രി നരേന്ദ്രമോദി നല്‍കിയത്. ഇപ്പോഴിതാ, അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്റെ (ഐഎയു) അംഗീകാരത്തെത്തുടര്‍ന്ന് ‘ശിവ ശക്തി’ എന്ന് ഔദ്യോഗികമായി ഈ ഇടത്തെ നാമകരണം ചെയ്തു.

വിക്രം ലാന്‍ഡര്‍ ഇറങ്ങിയ ഇടത്തെ ‘ശിവ ശക്തി’ എന്ന് വിളിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച് ഏഴ് മാസത്തിന് ശേഷമാണ് ഈ പേരിന് ഐഎയു അംഗീകാരം ലഭിച്ചത്.

ജ്യോതിശ്ശാസ്ത്രപഠനവും ഗവേഷണവും ലക്ഷ്യമിട്ട് പാരിസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ സംഘടനയാണ് അന്തര്‍ദേശീയ ജ്യോതിശ്ശാസ്ത്ര സംഘടന (ഐ.എ.യു.). വിവിധ രാജ്യങ്ങളിലെ ദേശീയ ജ്യോതിശ്ശാസ്ത്ര സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് രൂപീകരിക്കപ്പെട്ട ഈ സംഘടന അന്തര്‍ദേശീയ ശാസ്ത്ര കൗണ്‍സിലിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
Chandrayaan-3 landing site got official name as ‘Shiva Shakti’

More Stories from this section

family-dental
witywide