തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിടണം എന്ന കോൺഗ്രസ് നേതാക്കളുടെ ആവശ്യത്തിൽ പ്രതികരിച്ച് മകനും എം എൽ എയുമായ ചാണ്ടി ഉമ്മൻ രംഗത്ത്. ജനഹൃദയത്തിൽ വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടിയുടെ പേരിലാണെന്ന് മകൻ അഭിപ്രായപെട്ടത്. അതുകൊണ്ട് വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് പ്രേതകമായി വേണമെന്ന് ആഗ്രഹമില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. വിഴിഞ്ഞം പൂർത്തീകരിച്ച സർക്കാരിന് നന്ദിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
വിഴിഞ്ഞം തനിക്ക് ദു:ഖപുത്രിയെന്നാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ പ്രതികരിച്ചത്. അന്നും ഇന്നും ഉമ്മൻചാണ്ടിയാണ് ശരിയെന്ന് വീണ്ടും തെളിഞ്ഞെന്നും മറിയാമ്മ ഉമ്മൻ ചൂണ്ടിക്കാട്ടി. അക്കാലത്ത് നിരവധി ആരോപണങ്ങൾ കേട്ടതാണെന്നും ഒരുപാട് പ്രാർത്ഥിച്ചിട്ടുണ്ടെന്നും മറിയാമ്മ ഉമ്മൻ കൂട്ടിചേർത്തു.