ആശ്ചര്യം! കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷക പാനലില്‍ ചാണ്ടി ഉമ്മനും, ബിജെപിയിൽ ആസ്വാരസ്യം

ഡൽഹി: കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷക പാനലില്‍ ബി ജെ പി അനുകൂല അഭിഭാഷകരെ മറികടന്ന് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ എം എല്‍ എ ഇടംപിടിച്ചത് ആശ്ചര്യമായി. നാഷണല്‍ ഹൈവേ അതോറിറ്റി 63 അംഗ പാനലില്‍ 19 -ാമനായാണ് ചാണ്ടി ഉമ്മന്‍ ഇടംപിടിച്ചത്. ഇതാദ്യമായാണ് ഉന്നത കോണ്‍ഗ്രസ് നേതാവ് കേന്ദ്ര സര്‍ക്കാര്‍ പാനലില്‍ ഉള്‍പ്പെടുന്നത്.

ബി ജെ പി അഭിഭാഷകര്‍ക്കിടയില്‍ ഇത് വലിയ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കോണ്‍ഗ്രസിനുള്ളിലും വിഷയം ചര്‍ച്ചയായിട്ടുണ്ട്. മുന്‍പ് താന്‍ ഈ പാനലില്‍ ഉണ്ടായിരുന്നെന്നും പുതുക്കി ഇറക്കിയപ്പോള്‍ വീണ്ടും ഉള്‍പ്പെടുത്തിയതാകാമെന്നുമാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്.

More Stories from this section

family-dental
witywide