
ചെന്നൈ: ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ഏഴുവിക്കറ്റിന്റെ വമ്പൻ ജയം. ടോസ് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ഒമ്പത് വിക്കറ്റിന് 137 റൺസിലൊതുങ്ങി. മറുപടി ബാറ്റിങ്ങിൽ 17.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ ലക്ഷ്യത്തിലെത്തി. 58 പന്തിൽ 67 റൺസെടുത്ത ക്യാപ്റ്റൻ റിതുരാജ് ഗെയ്ൿവാദാണ് ടോപ് സ്കോറരർ. 18 പന്തിൽ 28 റൺസെടുത്ത ശിവം ദുബെ, 19 പന്തിൽ 25 റൺസെടുത്ത ഡാരിൽ മിച്ചൽ എന്നിവരും തിളങ്ങി. ഓപ്പണർ രചിൻ രവീന്ദ്ര (15) പുറത്തായി. ഒരു റൺസെടുത്ത എംഎസ് ധോണി പുറത്താകാതെ നിന്നു.
കൃത്യതയാർ ബൗളിങ്ങാണ് ചെന്നൈയെ തുണച്ചത്. ആദ്യ പന്തിൽ തന്നെ ഫിൽ സാൾട്ടിനെ തുഷാർ ദേശ്പാണ്ഡെ മടക്കി. രണ്ടാം വിക്കറ്റിൽ സുനിൽ നരെയ്നും അംഗ്രിഷ് രഘുവൻഷിയും തകർത്തടിച്ചു. സ്കോർ 56ൽ നിൽക്കെ രഘുവൻഷി (24) പുറത്തായി. തൊട്ടുപിന്നാലെ നരെയ്നും മടങ്ങി(27). പിന്നീട് കൊൽക്കത്തൻ നിരയിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരല്ലാതെ (34) ആരും തിളങ്ങിയില്ല.
വെങ്കിടേഷ് അയ്യർ (13), റിങ്കു സിങ്(9), ആന്ദ്രെ റസ്സൽ (10) എന്നിവരെല്ലാം പെട്ടെന്ന് പുറത്തായി. നാലോവറിൽ 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ, നാലോവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ തുഷാർ ദേശ്പാണ്ഡെ, രണ്ട് വിക്കറ്റെടുത്ത മുസ്തഫിസുർ റഹ്മാൻ എന്നിവരാണ് കൊൽക്കത്തയെ തകർത്തത്.
Chennai Super Kings beats Kolkata Knight riders