
ചെന്നൈ: ഗുജറാത്ത് ടൈറ്റൻസിനെ 63 റൺസിന് കീഴടക്കി ചെന്നൈ സൂപ്പർ കിങ്സിന് രണ്ടാം ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു. രചിൻ രവീന്ദ്ര (46), ക്യാപ്റ്റൻ റിതുരാജ് ഗെയ്ൿവാദ് (46), ശിവം ദുബെ (51) എന്നിവരുടെ ബാറ്റിങ് മികവിലാണ് ചെന്നൈ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
മറുപടി ബാറ്റിങ്ങിൽ ഗുജറാത്ത് ടൈറ്റൻസ് എവിടെയും വെല്ലുവിളിയുയർത്തിയില്ല. 37 റൺസെടുത്ത സായി സുദർശനാണ് ടോപ് സ്കോറർ. വൃധിമാൻ സാഹ (21), ഡേവിഡ് മില്ലർ (21) എന്നിവരും പൊരുതി. ക്യാപ്റ്റൻ ഗിൽ എട്ട് റൺസിന് പുറത്തായി. 20 ഓവറിൽ എട്ടിന് 143 റൺസിൽ ഗുജറാത്ത് പോരാട്ടം അവസാനിപ്പിച്ചു. ദീപക് ചഹാർ, തുഷാർ ദേശ്പാണ്ഡെ, മുസ്തഫിസുർ റഹ്മാൻ എന്നിവർ ചെന്നൈക്കായി രണ്ട് വിക്കറ്റ് വീതം നേടി.
Chennai super kings defeat gujarat titans by 63 runs