ചെറുപുഷ്പ മിഷൻ ലീഗിന്റെ ശുശ്രൂഷകൾ സഭയ്ക്ക് ഏറെ പ്രയോജനകരവും പ്രസക്തവും: കർദിനാൾ മാർ റാഫേൽ തട്ടിൽ

ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയുടെ ശുശ്രൂഷകൾ  അതിമനോഹരവും സഭയ്ക്ക് വളരെ പ്രയോജനകരവും പ്രസക്തവുമാണെന്ന് സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ചെറുപുഷ്പ (ലിറ്റൽ ഫ്ലവർ) മിഷൻ ലീഗിന്റെ അന്തർദേശീയ വാർഷികം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ പ്രസിഡന്റ് ഡേവീസ് വല്ലൂരാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സിറോ മലബാർ സഭാ ദൈവവിളി കമ്മിഷൻ ചെയർമാൻ ബിഷപ്പ് മാർ ലോറൻസ് മുക്കുഴി മുഖ്യ പ്രഭാഷണം നടത്തി. ദൈവവിളി കമ്മിഷൻ വൈസ് ചെയർമാൻ ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ, ചിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയി ആലപ്പാട്ട്, മിസ്സിസാഗാ രൂപതാ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.

മിഷൻ ലീഗ് അയർലൻഡ് സമിതി ജനറൽ സെക്രട്ടറി ജിൻസി ജോസഫ്, ഖത്തർ സമിതി ജോയിന്റ് സെക്രട്ടറി  ജെന്നിഫർ അഭിലാഷ് എന്നിവർ ആശംസകളർപ്പിച്ചു. മിഷൻ ലീഗ് അന്തർദേശീയ ജനറൽ  സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പിൽ , അന്തർദേശീയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കൽ , ജനറൽ ഓർഗനൈസർ ജോൺ കൊച്ചുചെറുനിലത്ത് എന്നിവർ പ്രസംഗിച്ചു . വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ദേശീയ, സംസ്ഥാന, രൂപതാ ഭാരവാഹികളും പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുത്തു.

Cherupuzhpa Mission league International Annual Day

More Stories from this section

family-dental
witywide