ചിക്കാഗോ കൈരളി ലയണ്‍സിന്റെ സ്പ്രിങ് വോളിബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 30 ന്

ചിക്കാഗോ : കൈരളി ലയണ്‍സിന്റെ മൂന്നാമത്തെ സ്പ്രിങ് വോളിബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 30 ന് ഡെസ്‌പ്ലെയ്ന്‍സിലുള്ള ഫീല്‍ഡ് മാന്‍ ജിമ്മില്‍ നടക്കും. വോളിബോള്‍ പ്രേമിയായിരുന്ന അന്തരിച്ച ഏബ്രഹാം ടി. മാത്യുവിന്റെ ഓര്‍മ സൂചകമായിട്ടാണ് ഇത്തവണത്തെ വേദി ഒരുങ്ങുന്നത്. ചിക്കാഗോയിലും പരിസരത്തുമുള്ള നൂറിലധികം വോളിബോള്‍ താരങ്ങള്‍ മത്സരത്തില്‍ അണിനിരക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വെവ്വേറെ മല്‍സരങ്ങള്‍ പല വിഭാഗങ്ങളിലായി നടത്തുന്നുണ്ട്. 40 വര്‍ഷമായി സജീവമായ കൈരളി ലയണ്‍സ് ക്ലബ് അഭിരുചിയുള്ള കുട്ടികള്‍ക്കായി വോളിബോള്‍ പരിശീലനം നല്‍കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലബ് പ്രസിഡന്റ് പ്രിന്‍സ് തോമസ്, സെക്രട്ടറി ബിജോയ് കാപ്പന്‍, ട്രഷറര്‍ നിമ്മി തുരുത്തിവേലില്‍, വൈസ് പ്രസിഡന്റ് സനീഷ് തോമസ്, ജോയിന്റ് സെക്രട്ടറി ഷിബു, ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍മാരായ സിബി കദളിമറ്റം, റിന്റു ഫിലിപ്, റയാന്‍ തോമസ്, മാത്യു തട്ടാമറ്റം എന്നിവരുമായി ബന്ധപ്പെടുക.

Chicago Lions’ spring volleyball tournament on March 30