ചിക്കാഗോയിലെ ലൊറെറ്റോ ഹോസ്പിറ്റലി നിന്ന് 15 മില്യൺ ഡോളർ അപഹരിക്കാനുള്ള പദ്ധതിയിടുകയും അതിനായി പ്രവർത്തികയും ചെയ്ത ഹോസ്പിറ്റൽ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫിസർ അനോഷ് അഹമ്മദ് അടക്കം 3 പേർ പിടിയിൽ. കഴിഞ്ഞയാഴ്ച അവസാനം സമർപ്പിച്ച കുറ്റപത്രത്തിൽ അനോഷ് അഹമ്മദിനെതിരെ വഞ്ചന, തട്ടിപ്പ്, തട്ടിപ്പിനു സഹായം ചെയ്യൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
ഇയാളെ കൂടാതെ ചിക്കോഗോയിലെ മെഡിക്കൽ സപ്ലൈ കമ്പനി ഉടമ സമീർ സുഹൈൽ, ആശുപത്രിയുടെ മുൻ ചീഫ് ട്രാൻസ്ഫോർമേഷൻ ഓഫീസർ ഹെതർ ബെർഗ്ഡാൽ എന്നിവർക്കെതിരെയും ക്രിമിനൽ കുറ്റം ചുമത്തിയിട്ടുണ്ട്. തട്ടിപ്പിൽ ഇവരും പങ്കാളിയാണ് എന്ന് അധികൃതർ അറിയിച്ചു.
ഒരിക്കലും വാങ്ങാത്ത മരുന്നും മെഡിക്കൽ ഉൽപ്പന്നങ്ങളും വാങ്ങിയതായി കാണിക്കുന്ന വലിയ മരുന്നു കമ്പനികളുടെ രേഖ ഉണ്ടാക്കി ആശുപത്രിക്ക് നൽകുകയും ആശുപത്രി നൽകിയ പണം ഇവർ തട്ടിയെടുക്കുകയും ചെയ്തു. തട്ടിപ്പുകളെല്ലാം ഡിജിറ്റലായി ആയിരുന്നു. പോരാത്തതിന് അനോഷ് ആശുപത്രിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസറുമായിരുന്നു.
2018 മുതൽ 2022 വരെയുള്ള കാലത്ത് ഇത്തരത്തിൽ തട്ടിപ്പിൽ ഏർപ്പെട്ടിരുന്നതായി കുറ്റപത്രത്തിൽ ആരോപിക്കുന്നു. 2021 ൽ അനോഷ് അഹമ്മദ് ലൊറെറ്റോ ആശുപത്രിയിൽ നിന്ന് രാജിവച്ചിരുന്നു. കൊവിഡ്-19 വാക്‌സിനുകളുടെ സംശയാസ്പദമായ വിതരണത്തിൽ ഉൾപ്പെട്ടതിനാണ് ഇയാൾക്ക് രാജിവയ് ക്കേണ്ടി വന്നത്. കൊവിഡ് വാക്സിൽ വിരളവും അത്യാവശ്യക്കാർക്ക് മാത്രം നൽകുകയും ചെയ്തിരുന്ന സമയത്ത് അനോസ് താമസിച്ചിരുന്ന സ്ഥലത്തും അയാൾക്ക് പരിചയമുള്ള സ്ഥലത്തും സമ്പന്നർക്കായി വാക്സിൽ നൽകപ്പെട്ടു. ഇതു വലിയ വാർത്തയാവുകയും ഇയാൾക്ക് രാജി വയ്ക്കേണ്ടി വരികയും ചെയ്തു.ട്രംപ് ടവറിലെയും അഹമ്മദ് പതിവായി പോയിരുന്ന ഒരു ആഡംബര വാച്ച് ഷോപ്പിലെയും തൊഴിലാളികൾക്ക് അനുചിതമായി വാക്സിനേഷൻ നൽകിരുന്നു.
Chicago Loretto hospital Former executives charged in $15M Fraud