ചിക്കാഗോ മലയാളി അസ്സോസിയേഷൻ ക്രിസ്മസ് പുതുവർഷ ആഘോഷങ്ങൾ അതി ഗംഭീരമായി കൊണ്ടാടി

ആൽവിൻ ഷിക്കോർ

ചിക്കാഗോ: ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ജനുവരി  6  ശനിയാഴ്ച  വൈകിട്ട് 6 മണിക്ക് ഡെസ്പ്ലെയിൻസിലുള്ള കെ.സി.എസ് കമ്മ്യൂണിറ്റി ഹാളിൽ നട.ന്നു. ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവക വികാരി ഫാ. സിജു കുര്യാക്കോസ് മുടക്കോടിയിൽ മുഖ്യാതിഥിയായിരുന്നു. CMA പ്രസിഡന്റ് ജെസ്സി റിൻസി അധ്യക്ഷയായ  നടന്ന  ചടങ്ങിൽ CMA യുടെ മുൻ പ്രസിഡന്റുമാരായ പി. ഒ ഫിലിപ്പ് ,റോയി നെടുങ്ങോട്ടിൽ, സണ്ണി വള്ളിക്കുളം, ജോൺസൺ   കണ്ണൂക്കാടൻ, ജോഷി  വള്ളിക്കുളം എന്നിവരും  ചിക്കാഗോയിലെ സാമൂഹിക – സാംസ്കാരിക – രാഷ്ട്രീയ – സാമുദായിക മേഖലയിലെ പ്രമുഖ വ്യക്തികളായ ഗ്ലാഡ്‌സൺ വർഗീസ് , ജോർജ് പണിക്കർ, ബ്രിജിറ്റ് ജോർജ്, ലൂയി, ബെഞ്ചമിൻ, പ്രഫ. തമ്പി മാത്യു തുടങ്ങിയവരും പങ്കെടുത്തു.

പരിപാടിയുടെ മുഖ്യ കോ- ഓർഡിനേറ്റർ  പ്രിൻസ് ഈപ്പൻ സ്വാഗതം ആശംസിച്ച യോഗത്തിൽ CMA സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രെഷറർ മനോജ് അച്ചേട്ട് , ജോയിൻറ് സെക്രട്ടറി വിവിഷ് ജേക്കബ്, ജോയിൻറ്  ട്രെഷറർ  സിബിൽ ഫിലിപ്പ് എന്നിവർ വേദിയിൽ സന്നിഹിതർ ആയിരുന്നു. കോ- ഓർഡിനേറ്റർ ജോഷി പൂവത്തിങ്കൽ നന്ദിയും പരിപാടിയുടെ പ്രിധാന സ്പോൺസർമാരായ ആയ അറ്റോർണി സ്റ്റീവ് ക്രിഫേസ്,  അറ്റോർണി  ജിമ്മി വാച്ചാച്ചിറ എന്നിവർ ആശംസകളും  അർപ്പിച്ചു.

  CJ The Emcee നേതൃത്വം നൽകിയ  മ്യൂസിക് ആൻഡ് ലൈവ് ഡിജെ മുഖ്യ ആകർഷണം ആയിരിന്നു.  ക്രിസ്മസ് നേറ്റിവിറ്റി പ്രോഗ്രാം, കപ്പിൾ ഡാൻസ് , കാരൾ സിംഗിംഗ് ,Youth Rep ഉം Social Media Influencer ഉം ആയ സാറ അനിലിന്റെ നേതുത്വത്തിലുള്ള നൃത്തങ്ങൾ, സെമിക്ലാസ്സിക്കൽ ഡാൻസ് അഗ്നി താളം, മണവാളൻ ടീമിന്റെ ആക്ഷേപ ഹാസ്യ നൃത്യ നൃത്യങ്ങൾ എന്നിവ ഇത്തവണത്തെ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷത്തിന് മാറ്റുകൂട്ടി . ഷൈനി ഹരിദാസ്, സിബിൽ ഫിലിപ്പ് എന്നിവരാണ് കലാപരിപാടികൾക്ക് നേതൃത്വം നൽകി . മലബാർ കാറ്ററിങിന്റെ സ്പെഷൽ ഡിന്നർ വിഭവ ബഹുലവും രുചിസമൃദ്ധവുമായിരുന്നു.

Chicago Malayalee Association

More Stories from this section

family-dental
witywide