ചിക്കാഗോ മലയാളി അസോസിയേഷൻ ക്രിസ്മസ് – പുതുവത്സരാഘോഷങ്ങൾ ഇന്ന്    

ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ (സിഎംഎ) ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഇന്ന്    വൈകിട്ട് 6 മണിക്ക് ഡെസ്പ്ലെയിൻസിലുള്ള കെ.സി.എസ് കമ്മ്യൂണിറ്റി ഹാളിൽ ( 1800 E Oakton St  Des Plaines ) നടക്കും. ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവക വികാരി ഫാ. സിജു കുര്യാക്കോസ് മുടക്കോടിയിൽ മുഖ്യാതിഥിയായിരിക്കും. സിഎംഎ പ്രസിഡന്റ് ജെസ്സി റിൻസി അധ്യക്ഷയായിരിക്കും.  ചിക്കാഗോയിലെ സാമൂഹിക – സാംസ്കാരിക – രാഷ്ട്രീയ – സാമുദായിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

CJ The Emcee നേതൃത്വം നൽകുന്ന മ്യൂസിക് ആൻഡ് ലൈവ് ഡിജെ പരിപാടിയുണ്ട്. ക്രിസ്മസ് നേറ്റിവിറ്റി പ്രോഗ്രാം, Couple ഡാൻസ് , കാരൾ സിംഗിംഗ് ,യൂത്ത് റെപ്. സാറ അനിലിന്റെ നേതുത്വത്തിലുള്ള നൃത്തങ്ങൾ, സെമിക്ലാസ്സിക്കൽ ഡാൻസ് “അഗ്നി താളം”, മണവാളൻ ടീമിന്റെ ആക്ഷേപ ഹാസ്യ നൃത്യ നൃത്യങ്ങൾ എന്നിവ ഇത്തവണത്തെ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷത്തിന് മാറ്റുകൂട്ടും.  അസ്സോസിയേഷന്റെ ഉദ്ഘാടനത്തിന് ശേഷം നടക്കുന്ന ആദ്യ പ്രോഗ്രാമാണ് ഇത്. പ്രിൻസ് ഈപ്പൻ, ജോഷി പൂവത്തുങ്കൽ, സി.ജെ. മാത്യു എന്നിവരാണ് പരിപാടിയുടെ കോ- ഓർഡിനേറ്റർമാർ. ഷൈനി ഹരിദാസ്, സിബിൽ ഫിലിപ്പ് എന്നിവരാണ് കലാപരിപാടികൾക്ക് നേതൃത്വം നൽകുന്നത്. മലബാർ കേറ്ററിങിന്റെ സ്പെഷൽ ഡിന്നർ ആണ് ഇന്ന് ഒരുക്കിയിരിക്കുന്നത്.


പരിപാടിയിൽ ചിക്കാഗോയിലെ മലയാളി സമൂഹത്തെ ഹാർദ്ദവമായി ക്ഷണിക്കുന്നുവെന്ന് പ്രസിഡന്റ് ജെസ്സി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രഷറർ മനോജ് അച്ചേട്ട്, വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തൻ പുരയിൽ, ജോ. സെക്രട്ടറി വിവിഷ് ജേക്കബ്, ജോ. ട്രഷറർ സിബിൽ ഫിലിപ്പ്, യൂത്ത് പ്രതിനിധികളായ സി.ജെ മാത്യു, സാറാ അനിൽ, വനിതാ പ്രതിനിധികളായ ഷൈനി ഹരിദാസ്, ഷാന മോഹൻ ,നിഷ സജി, സീനിയർ പ്രതിനിധികളായ വർഗീസ് ടി മോനി, തോമസ് വിൻസെന്റ്, ബോർഡ് മെമ്പേഴ്സ് ആയ ആഗ്നസ് മാത്യു, സന്തോഷ് വി ജോർജ്, സൂസൻ ചാക്കോ, ബോബി ചിറയിൽ , സജി തയ്യിൽ, ജോസ് മണക്കാട്ട് , റോസ് വടകര, പ്രിൻസ് ഈപ്പൻ, ബിജു മുണ്ടയ്ക്കൽ, കിഷോർ കണ്ണാല, ജോഷി പൂവത്തുങ്കൽ, മാത്യു ജെയ്സൺ, സജി മാലിത്തുരുത്തേൽ, എക്സ് ഒഫീഷ്യൽസ് ആയ ജോഷി വള്ളിക്കളം, ലീല ജോസഫ് എന്നിവർ അറിയിച്ചു

Chicago Malayalee Association Xmas and Newyear Celebrations today

More Stories from this section

family-dental
witywide