ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 24 ന് ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഏഴു വരെ എല്‍ജിനിലെ പാര്‍ക്ക് ഡിസ്ട്രിക്ടില്‍ (100 Symphony Way Elgin, IL 60120) വെച്ചാണ് മല്‍സരം.
വിനു മാമ്മൂട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന മത്തായി മാമ്മൂട്ടില്‍ മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡുമാണ് കോളേജ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവരെ കാത്തിരിക്കുന്നത്. രണ്ടാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് ഷിബു മുളയാനിക്കുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അന്നമ്മ ജോസഫ് മുളയാനിക്കുന്നേല്‍ മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കും.
ജോസ് മണക്കാട്ട് MVP ട്രോഫിയും ക്യാഷ് അവാര്‍ഡും ടോം സണ്ണി (New York Life Insurance) വ്യക്തിഗത ട്രോഫിയും ഫിലിപ്പ് പുത്തന്‍പുരയില്‍ 3 പോയിന്റ് വിന്നര്‍ ട്രോഫിയും സ്‌പോണ്‍സര്‍ ചെയ്യുന്നു. ജോര്‍ജ് മോളക്കല്‍, ജോണ്‍സന്‍ കണ്ണൂക്കാടന്‍, രാജു വിന്‍സെന്റ് എന്നിവരാണ് ഈ ടൂര്‍ണമെന്റിലെ മുഖ്യ സ്‌പോണ്‍സര്‍മാര്‍.
എല്ലാ വര്‍ഷവും ധാരാളം ടീമുകള്‍ പങ്കെടുക്കുകയും വളരെയധികം പേര്‍ എത്തുകയും ചെയ്യുന്ന ഈ ബാസ്‌കറ്റ് ബോള്‍ മത്സരം എന്നും ആവേശത്തോടെയാണ് ചിക്കാഗോയിലെ മലയാളികള്‍ കാത്തിരിക്കുന്നത്. പതിവ് പോലെ ഈ വര്‍ഷവും ഈ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുവാനും ഉന്നത നിലവാരം പുലര്‍ത്തുന്ന മത്സരങ്ങള്‍ സൗജന്യമായി കാണുവാനും ചിക്കാഗോയിലുള്ളവരെ എല്‍ജിനിലെ പാര്‍ക്ക് ഡിസ്ട്രിക്ടിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ് അച്ചേട്ട് – 2245222470, ജോര്‍ജ് പ്ലാമൂട്ടില്‍ – 8476515204.