ആൽവിൻ ഷിക്കോർ
100 ഓളം ലോകരാജ്യങ്ങൾ യാത്രചെയ്ത് ചിക്കാഗോയിൽ എത്തിച്ചേർന്ന മലയാളിയായ മുഹമ്മദ് സിനാന് സ്വീകരണം നൽകി. ഏഴാം തീയതി വ്യഴാഴ്ച്ച വൈകിട്ട് 6 .30 നു ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ ചേർന്ന യോഗത്തിൽ ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി മൊമെന്റോ നൽകുകയും ഹാരം അർപ്പിക്കുകയും ചെയ്തു.
ബെംഗളൂരുവിൽ നിന്നും കഴിഞ്ഞ മാർച്ചിൽ ഇന്ത്യൻ നിർമിത കാറിൽ ലോകം ചുറ്റാൻ ഇറങ്ങിയതാണ് സിനാൻ. ഇപ്പോൾ 100 രാജ്യങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഗിന്നസ് റെക്കോർഡാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം.
ചിക്കാഗോ മലയാളി അസോസിയേഷൻ സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രഷർ മനോജ് അച്ചേട്ട്, വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തൻപുരയിൽ, ബോർഡ് അംഗങ്ങളായ ജോഷി പൂവത്തിങ്കൽ, തോമസ് വിൻസെന്റ്, പ്രിൻസ് ഈപ്പൻ എന്നിവരും മുൻ പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ, ബോർഡ് അംഗം അച്ചന്കുഞ്ഞ്, മെബർമാരായ ഷൈബു കിഴക്കേക്കുറ്റ് ,ജിനിൽ എന്നിവരും സന്നിഹിതരായിരുന്നു. സ്വീകരണത്തിന്റെ മുഖ്യ സംഘടകനായ ജോസ് മനക്കാട്ടിന്റെ നേതൃത്വത്തിൽ സിനാനുമായി അംഗങ്ങൾ സംവാദനം നടത്തി.
Chicago Malayali Association Congratulated World Traveller Muhammed Sinan