ചിക്കാഗോ മലയാളി അസോസിയേഷൻ പിക്നിക് ജൂൺ ഒന്നിന് ഗ്ലെൻവ്യൂ ജോൺസ് പാർക്കിൽ

ആൽവിൻ കിഷോര്‍ 


ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പിക്‌നിക് ജൂൺ 1  ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകുന്നേരം 6 മണിവരെ ഗ്ലെൻവ്യൂവിലുള്ള ജോൺസ് പാർക്കിൽ നടക്കും ( 2101 Central Rd, Glenview, IL 60025).

പിക്‌നിക്കില്‍ വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കും.( വനിതകള്‍ക്കും, കുട്ടികള്‍ക്കും പ്രത്യേക മത്സരങ്ങളും ഉണ്ടായിരിരിക്കുന്നതാണ്). ചിക്കാഗോ മലയാളി അസോസിയേഷൻ അംഗങ്ങൾ നേരിട്ട് തയാറാക്കുന്ന രുചിയേറിയ ഭക്ഷണപാനീയങ്ങൾ ഈ വർഷത്തെ പ്രത്യേകത ആണ് .

ചിക്കാഗോയിലും പരിസര പ്രദേശത്തുമുള്ള എല്ലാ മലയാളികള്‍ക്കും പരസ്പരം കാണുന്നതിനും പരിചയം പുതുക്കുന്നതിനുമുള്ള ഒരു അവസരമായിരിക്കും ഈ പിക്‌നിക്ക്. എല്ലാ മലയാളികളെയും ഈ പിക്‌നിക്കിലേക്ക് ക്ഷണിക്കുന്നതോടൊപ്പം പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല എന്നു കൂടി ഭാരവാഹികള്‍ അറിയിച്ചു.

ഈ വർഷത്തെ പിക്‌നിക് കോര്‍ഡിനേറ്റേഴ്‌സ്പ് – ഫിലിപ്പ്  ലൂക്കോസ് പുത്തന്‍പുരയില്‍(773-405-5954), ജോഷി പൂവത്തിങ്കൽ (224 -735 -0390 ), മനോജ് അച്ചേട്ട്(224-522-2470) എന്നിവരാണ് .  

Chicago malayali Association Picnic on June1

More Stories from this section

family-dental
witywide