മാർച്ച് 2 ന് നടത്തുന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിൽ വനിതകൾക്കായി ചെറുകഥാ മത്സരം നടത്തുന്നു. മാർച്ച് 2 ശനിയാഴ്ച മോർട്ടൻ ഗ്രോവ് സെൻ്റ് മേരീസ് ക്നാനായ പള്ളി ഓഡിറ്ററിയത്തിൽ 3 മണിക് മത്സരം ആരംഭിക്കും.
കഥയുടെ വിഷയം അര മണിക്കൂർ മുൻപ് നൽകും. അന്യം നിന്ന സർഗ വാസനകൾ തൊട്ടുണർത്തുന്നതിനുള്ള അവസരമായി ഈ മത്സരം ഉപയോഗപ്പെടുത്തണമെന്ന് CMA വിമൻസ് ഫോറം ഭാരവാഹികൾ അറിയിച്ചു
വെജിറ്റബിൾ ഫ്രൂട്ട് കാർവിങ്, ഫ്ലവർ അറേഞ്ച്മെന്റ്, സാരി ഉടുക്കൽ തുടങ്ങിയ മത്സങ്ങളും അന്നേ ദിവസം നടക്കും.
അമ്മയുംമക്കളും ചേർന്നുള്ള കലാപരിപാടികൾ, സമൂഹഗാനം, ഒപ്പന, ഗ്രൂപ്പ് ഡാൻസ് തുടങ്ങിയ വിവിധ കലാപരിപാടികൾ പൊതു സമ്മേളനത്തിനു ശേഷം നടക്കും.
എല്ലാവർക്കും കുടംബസമേതം പങ്കെടുക്കാവുന്ന ചിക്കാഗോ മലയാളി അസോസിയേഷന്റെ വർണ്ണ ശബളമായ ഈ ആഘോഷത്തിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി CMA ബോർഡ് മെംബേർസ് അറിയിച്ചു.
Chicago Malayali Association short story writing competition