ചിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 7 ന്

ചിക്കാഗോ: ചിക്കാകോ മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങൾ സെപ്റ്റംബർ 7 ന് ബെൽവുഡ് സീറോ മലബാർ ഓഡിറ്റോറിയത്തിൽ തുടക്കം. വെെകുന്നേരം നാലിന് ഓണസദ്യയോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്.

ഈ വർഷത്തെ ഓണാഘോഷത്തിന്റെ ജനറൽ കോർഡിനേറ്ററായി തോമസ് വിൻസന്റിനെയും മറ്റ് കോർഡിനേറ്റർമാരായി ജോഷി പൂവത്തുങ്കൽ, ജോസ് മണക്കാട്ട്, സിബിൾ ഫിലിപ്പ്, കിഷോർ കണ്ണാള എന്നിവരെയും തിരഞ്ഞെടുത്തു. മലയാള തനിമയോടും പ്രൗഢിയോടും കൂടി വിവിധ പരിപാടികളാണ് ഈ വർഷത്തെ ഓണാഘോഷങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

ഓണസദ്യ, അത്തപ്പൂക്കള മത്സരം, ചെണ്ടമേളം, ഘോഷയാത്ര, വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. എല്ലാവരെയും ഇതിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡൻറ് ജെസ്സി റിൻസി,  സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രഷറർ മനോജ് അച്ചേട്ട് , വൈസ് പ്രസിഡണ്ട് ഫിലിപ്പ് പുത്തൻപുരയിൽ, ജോയിൻ സെക്രട്ടറി വിവിഷ് ജേക്കബ്, ജോയിൻ ട്രഷറർ സിബിൾ ഫിലിപ്പ് എന്നിവർ അറിയിച്ചു.

More Stories from this section

family-dental
witywide