ചിക്കാഗോ: പോരാട്ടിത്തിനു പേരു കേട്ട വടംവലിയുടെ താര തമ്പുരാക്കന്മാർ അങ്കത്തട്ടിൽ . ചിക്കാഗോ സോഷ്യല്‍ ക്ളബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അന്താരാഷ്ട്ര വടംവലി മത്സരം രാവിലെ 10 മണി മുതൽ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ പള്ളി അങ്കണത്തിൽ ആരംഭിച്ചു കഴിഞ്ഞു. കോട്ടയം എംപി ഫ്രാൻസിസ് ജോർജ് വടംവലി മൽസരം ഉദ്ഘാടനം ചെയ്തു.
ഫാ. ജിതിൻ വല്ലാർക്കാട്ടിൽ , ഫാ. ജിൻസ് ചേത്തലിൽ എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
പൂൾ മൽസരത്തിൽ കോട്ടയം ബ്രദേഴ്സ് കാനഡ ,ടീം തൊടുകൻസ് യുകെ , അരീക്കര അച്ചായൻസ് , ടീം ഗരുഡൻ ടൊറൻ്റോ, അരീക്കര അച്ചായൻസ് ബ്ളാക്ക്, ന്യൂയോർക് കിങ്സ്, ഹ്യൂസ്റ്റൺ ഗരുഡൻ,ലണ്ടൻ ഗ്ലാഡിയേറ്റേഴ്സ്, കെബിസി കാനഡ എന്നീ ടീമുകൾ വിജയിച്ചു. മൽസരം പുരോഗമിക്കുകയാണ്
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശക്തരായ 18 ടീമുകൾ വടംവലി മത്സരത്തിൽ മാറ്റുരയ്ക്കുകയാണ്.. ഇത്തവണ നാല് വനിതാ ടീമുകളും രംഗത്തുണ്ട്. നോർത്ത് അമേരിക്കയുടെ നിരവധി ഭാഗങ്ങളിൽ നിന്നുള്ള കായിക പ്രേമികൾ ചിക്കാഗോയിൽ എത്തിക്കഴിഞ്ഞു.
11111 ഡോളറാണ് വടംവലി മത്സരത്തില്‍ ഒന്നാം സ്ഥാനക്കാർക്കുള്ള സമ്മാനത്തുക. ഒന്നാം സമ്മാന ജേതാക്കള്‍ക്കുള്ള മാണി നെടിയകാലയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 11111 ഡോളറും സ്പോണ്സര് ചെയ്യുന്നത് ജോയ് നെടിയകാലയിലാണ്. രണ്ടാം സ്ഥാനം നേടുന്ന ടീമിനുള്ള 5555 സമ്മാനത്തുകയും ജോയ് മുണ്ടപ്ളാക്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും സ്പോണ്സര് ചെയ്യുന്നത് ഫിലിപ്പ് മുണ്ടപ്ളാക്കലാണ്. മൂന്നാം സ്ഥാനത്തിനുള്ള 3333 ഡോളർ സമ്മാനത്തുകയും ചാക്കോ കിഴക്കേക്കൂറ്റ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും സ്പോണ്സര് ചെയ്യുന്നത് എലൈറ്റ് ഗെയ്മിങ്ങാണ്. നാലാം സമ്മാന ജേതാക്കള്‍ക്കുള്ള ക്യാഷ് പ്രൈസ് 1111 ഡോളറാണ്. മാംഗല്യ ജ്വല്ലറിയാണ് നാലാം സമ്മാനം സ്പോണ്സര് ചെയ്യുന്നത് .
ഫോട്ടോ : ഷൈജു സെല്ലുലോയ്ഡ്
Chicago Social Club Tug of War Competition began