അനിൽ മറ്റത്തിക്കുന്നേൽ
ചിക്കാഗോ: സെൻറ് മേരീസ് ക്നാനായ ദേവാലയത്തിലെ പ്രധാന തിരുനാളിൽ പങ്കെടുക്കാനായി എത്തിയ അപ്പസ്തോലക് നൂൺഷ്യോ, ബിഷപ്പ് മാർ കുര്യൻ വയലിങ്കൽ സെൻ്റ് മേരിസ് ഇടവകയിലെ മിഷൻ ലീഗ് യൂണിറ്റിന്റെ പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു . വളരെ സ്‌തുത്യർഹമായ രീതിയിൽ പ്രവർത്തനം നടത്തുന്ന മിഷൻ ലീഗ് യൂണിറ്റിന് എല്ലാവിധ മംഗളങ്ങൾ അർപ്പിച്ചു. ഇക്കാലമത്രയും സംഘടന ചെയ്ത എല്ലാ നല്ല കാരുണ്യ പ്രവർത്തനങ്ങൾ വളരെ ശ്ലാഘനീയമെന്നും സെൻ്റ് മേരിസ് മിഷൻലീഗ് യൂണിറ്റ് വഴി വളരെയേറെ പേർക്ക് നന്മ ലഭിച്ചു എന്നറിയാൻ സാധിച്ചതിൽ വളരെ സന്തോഷം ഉണ്ടെന്നും മുന്നോട്ടു ഉള്ള എല്ല പ്രവർത്തനങ്ങൾക്കും എല്ലാവിധ ആശംസകളും ദൈവാനുഗ്രഹവും നേരുന്നു എന്നും പിതാവ് പറയുകയുണ്ടായി.
സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലെ വികാരി ഫാദർ സിജു മുടക്കോടിയിൽ ഇടവയിലെ എല്ലാ മിനിസ്ട്രികളുടെ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിൽ വളരെ ശ്രദ്ധാലുമാണ്.
മതബോധന സ്കൂളിലെ നാലാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ഏകദേശം 180 ഓളം കുട്ടികളാണ് മിഷൻലീഗ് സംഘടനയിൽ അംഗങ്ങൾ ആയിട്ടുള്ളത്. ഈ കുട്ടികളെ 15 കുട്ടികൾ അടങ്ങുന്ന 12 ഉപ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും ഒരു ഗ്രൂപ്പ് ലീഡറെയും കൂടാതെ അഞ്ചു പേരുള്ള ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും നിയമിച്ചുകൊണ്ടുള്ള ഒരു സംവിധാനമാണ് ഇടവകയിലുള്ളത്.
ഈകമ്മിറ്റിയാണ് മിഷൻലീഗിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നടത്തിവരുന്നത്.
വിശ്വാസ പരിശീലനത്തോടൊപ്പം വ്യക്തിത്വവികാസവും സംഘടനയുടെ മുദ്രാവാക്യങ്ങൾ ആയ സ്നേഹം ,സഹനം സേവനം ,ത്യാഗം എന്നിവയ്ക്ക് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള വിവിധയിനം കർമ്മപരിപാടികളും കാരുണ്യ പ്രവർത്തികളും അതോടൊപ്പം തീർത്ഥാടനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് എല്ലാവർഷവും യൂണിറ്റ് ഡയറക്ടേഴ്സ് കുട്ടികൾക്കായി വിഭാവനം ചെയ്തു കൊണ്ടിരിക്കുന്നത്.
യൂണിറ്റ് ഡിറക്ടർസ് ആയ ജോജോ ആനാലിൽ, സിസ്റ്റർ ജെസ്സീന ,സൂര്യ കരികുളം എന്നിവർ ഇടവക വികാരി ഫാദർ സിജു മുടക്കോടിയലിന്റെ മാർഗനിർദേശത്തിൽ മതബോധന അധ്യാപകരോടൊപ്പം ഒത്തുചേർന്ന് മിഷൻലീഗിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു കൊണ്ടിരിക്കുന്നു.