അലിഗഡിന്റെ ന്യൂനപക്ഷ പദവിയിൽ അവസാന വിധി! ‘നാളെ മുതൽ നീതി നൽകാനാകില്ല, പൂർണതൃപ്തൻ’; ചന്ദ്രചൂ‍ഡ് പടിയിറങ്ങി

ഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പദവിയിൽ നിന്ന് വിരമിച്ചു. സുപ്രീം കോടതിയിൽ ജഡ്ജിമാരും അഭിഭാഷകരും അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. അശരണരെ സേവിക്കുന്നതിനെക്കാള്‍ മഹത്തരമായ മറ്റൊന്നുമില്ലെന്നും എല്ലാ ദിവസവും കോടതിയില്‍ പുതിയ കാര്യങ്ങളാണ് പഠിച്ചുവന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തെ എങ്ങനെയെല്ലാം സേവിക്കണമെന്ന് പഠിപ്പിക്കുന്നതായിരുന്നു കോടതിയിലെ ഓരോ ദിവസവും. കുട്ടിക്കാലം മുതല്‍ക്കേ കോടതി നടപടികള്‍ കണ്ടു മനസ്സിലാക്കിയിരുന്ന വ്യക്തിയാണ് താനെന്നും നാളെ മുതൽ തനിക്ക് നീതി നൽകാനാകില്ലെന്നും എങ്കിലും പൂർണ സംതൃപ്തനാണെന്നും യാത്രയയപ്പ് പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

നീതി നിര്‍വണത്തില്‍ സമ്പൂര്‍ണ്ണ നിഷ്പക്ഷത പുലര്‍ത്തിയ വ്യക്തിയാണ് ചന്ദ്രചൂഡെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ചന്ദ്രചൂഡിനൊപ്പം ഉള്ള ഓര്‍മ്മകള്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉള്‍പ്പെടെയുള്ളവര്‍ പങ്കുവച്ചു.

അലിഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച കേസിലെ നിര്‍ണ്ണായക വിധിയായിരുന്നു ചന്ദ്രചൂഡിന്റെ ഔദ്യോഗിക ദിനത്തിലെ അവസാന വിധി. 2022 നവംബര്‍ പത്തിനാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ചന്ദ്രചൂഡ് ചുമതലയേറ്റത്.

More Stories from this section

family-dental
witywide