പ്രാർഥനക്ക് ശേഷമാണ് അയോധ്യ വിധി കുറിച്ചതെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തലിൽ വിവാദം; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

ഡൽഹി: അയോധ്യ വിധി പ്രാർഥിച്ച ശേഷമാണ് കുറിച്ചതെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‍ ഡി.വൈ. ചന്ദ്രചൂഡിൻ്റെ വെളിപ്പെടുത്തൽ വിവാദമാകുന്നു. വിധി എഴുതുന്നതിന് മുമ്പ് ഒരു വഴി കാട്ടണമെന്നായിരുന്നു പ്രാർഥിച്ചതെന്ന് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസിന്‍റെ വെളിപ്പെടുത്തലിൽ കോൺഗ്രസും ആർജെഡിയുമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.

അയോധ്യ വിധി പുറപ്പെടുവിക്കുന്ന സമയത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, നിലവിലെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, അശോക് ഭൂഷൺ, എസ്. അബ്ദുൾ നസീർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഒരാൾക്ക് വിശ്വാസമുണ്ടെങ്കിൽ ദൈവം എപ്പോഴും ഒരു വഴി കണ്ടെത്തുമെന്ന് ഖേഡ് താലൂക്കിലെ കൻഹെർസർ ഗ്രാമത്തിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞിരുന്നു.

പലപ്പോഴും കേസുകളിൽ വിധി പറയുമ്പോൾ കൃത്യമായ പരിഹാരത്തിൽ എത്തുന്നില്ല. മൂന്ന് മാസമായി എൻ്റെ മുന്നിലുണ്ടായിരുന്ന അയോധ്യ വിധിയുടെ സമയത്തും ഇത്തരമൊരു അനുഭവം ഉണ്ടായെന്നും, ഞാൻ ദേവൻ്റെ മുന്നിലിരുന്ന് ഒരു പരിഹാരം കാണണമെന്ന് പ്രാർഥിച്ചെന്നും ശേഷമാണ് വിധി കുറിച്ചതെന്നുമാണ് ചന്ദ്രചൂഡ് വെളിപ്പെടുത്തിയത്.

More Stories from this section

family-dental
witywide