തൂക്കത്തിനിടെ 10 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ സംഭവം; നടപടിയെടുക്കാൻ നിർദ്ദേശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷൻ

പത്തനംതിട്ട: ഗരുഡൻ തൂക്കം വഴിപാടിനിടെ ഏഴംകുളം ക്ഷേത്രത്തിൽ, 10 മാസം പ്രായമുള്ള കുഞ്ഞ് താഴേക്ക് വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ നടപടിക്ക് നിർദ്ദേശം. ജില്ലാ ശിശു സംരക്ഷണ സമിതിയോട് ബാലാവകാശ കമ്മീഷൻ നടപടിയെടുക്കാൻ നിർദേശം നൽകി. കുഞ്ഞ് മുകളിൽ നിന്നും താഴേക്ക് വീഴുന്നതിന്റെ മൊബൈൽ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അധികൃതരുടെ ഇടപെടൽ.

ഏഴംകുളം പത്തനംതിട്ടയിലെ ഏഴംകുളം ദേവീ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയാണ് ഗരുഡൻ തൂക്കം വഴിപാട് നടന്നത്. ക്ഷേത്രത്തിലെ തൂക്കം വഴിപാടിനിടെ പത്ത് മാസം പ്രായമുളള കുഞ്ഞ് മുകളില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. കുട്ടിയ്ക്ക് ഒപ്പം മറ്റ് മുതിർന്നവരും ഗരുഡൻ തൂക്കത്തിൽ ഉണ്ടായിരുന്നു. ഇതിനിടെ കെട്ടഴിഞ്ഞ് കുഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ ആരും പരാതി ഇല്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്നാണ് പൊലീസ് വാദം.

Child rights commission of kerala to take action on Infant falls during Garudan Thookkam at Ezhamkulam Devi Temple

More Stories from this section

family-dental
witywide