‘അഴിമതി വച്ചുപൊറുപ്പിക്കില്ല’; രണ്ട് മുൻ മന്ത്രിമാരെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ചൈന പുറത്താക്കി

ബീജിംഗ്: അഴിമതി ആരോപണത്തിൽ ജീവപര്യന്തം തടവുശിക്ഷ ലഭിക്കാൻ സാധ്യതയുള്ള രണ്ട് മുൻ പ്രതിരോധ മന്ത്രിമാരെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ചൈന പുറത്താക്കി.

സൈനിക, പാർട്ടി അച്ചടക്കം ലംഘിച്ച് ആനുകൂല്യങ്ങൾ നൽകുന്നതിന് പകരമായി കൈക്കൂലി വാങ്ങി സമ്പന്നനാകാൻ വേണ്ടി തൻ്റെ അധികാരം ലി ഷാങ്ഫു ദുരുപയോഗം ചെയ്തതായി പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച പറഞ്ഞു. ലീയുടെ മുൻഗാമിയായ വെയ് ഫെൻഗെയും സമാനമായ ആരോപണങ്ങളിൽ പ്രതിയായിരുന്നു.

കേന്ദ്ര മിലിട്ടറി കമ്മീഷൻ ചെയർമാനെന്ന നിലയിൽ സായുധ സേനയുടെ തലവനും പാർട്ടി നേതാവുമായ ഷി ജിൻപിങ്ങിൻ്റെ ഭരണത്തിൻ കീഴിലുള്ള നിരവധി സൈനിക നേതാക്കൾക്കെതിരെ ഇത്തരം ആരോപണങ്ങൾ മുമ്പ് ഉയർന്നിട്ടുണ്ട്.

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. ഏകദേശം രണ്ട് മാസത്തോളം പൊതുവിടങ്ങളിൽ നിന്ന് അപ്രത്യക്ഷനായ ശേഷം 2023 ഒക്ടോബറിൽ അദ്ദേഹത്തെ ഓഫീസിൽ നിന്ന് നീക്കം ചെയ്തിരുന്നു. സെപ്റ്റംബറിൽ വെയ്ക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.

More Stories from this section

family-dental
witywide