പ്രമുഖരുടയടക്കം കോൾ വിവരങ്ങൾ ചൈന ചോർത്തുന്നു, യുഎസിനെ ഞെട്ടിച്ച് എഫ്ബിഐ റിപ്പോർട്ട്

വാഷിങ്ടൺ: അമേരിക്കന്‍ ടെലികോം കമ്പനികളെ ലക്ഷ്യമിട്ട് ചൈന ചാര പ്രവര്‍ത്തനം നടത്തുന്നതായി എഫ്ബിഐ റിപ്പോര്‍ട്ട്. നെറ്റ്‌വര്‍ക്കില്‍ നുഴഞ്ഞുകയറി ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെ ചൈന ചോര്‍ത്തുന്നു എന്നാണ് യുഎസ് ഏജന്‍സികളുടെ കണ്ടെത്തല്‍. കോള്‍ വിവരങ്ങള്‍, സര്‍ക്കാരുമായും രാഷ്ട്രീയ നീക്കങ്ങള്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ എന്നിവയാണ് ചോർത്തുന്നത്.

എഫ്ബിഐ, സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സി (സിഐഎസ്‌എ) എന്നിവരാണ് റിപ്പോർട്ട് പുറത്തിറക്കിയത്. ചൈനീസ് സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാരാണ് യുഎസ് ടെലികോം നെറ്റ് വര്‍ക്കില്‍ നുഴഞ്ഞുകയറിയിരിക്കുന്നത് എന്നും യുഎസ് എജന്‍സികള്‍ പറയുന്നു.

ഇത് സംബന്ധിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണ്. വാള്‍സ്ട്രീറ്റ് ജേണലാണ് ആദ്യമായി ചോർത്തൽ റിപ്പോര്‍ട്ട് ചെയ്തതത്. യുഎസ് സര്‍ക്കാരുമായി ബന്ധപ്പെട്ടവരുടെ കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ചൈന ചോര്‍ത്തുന്നു എന്നായിരുന്നു വാള്‍ സ്ട്രീറ്റ് ജേണലിന്റെ ആക്ഷേപം.

നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, നിയുക്ത വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിവരെയും ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

China hack US telecom companies details include call details