ബെയ്ജിംഗ് : യുഎസ് നഗരങ്ങളെ പോലും ലക്ഷ്യമാക്കി ആക്രമണം നടത്താന്‍ കഴിയുന്ന
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ ആദ്യ പരസ്യ പരീക്ഷണം നടത്തി ചൈന. ആഗ്രഹിച്ച ലക്ഷ്യങ്ങള്‍ നേടിയെടുത്തു എന്നാണ് പരീക്ഷണത്തിനുശേഷം ചൈന പറഞ്ഞത്. ചൈന പരീക്ഷിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പസഫിക് സമുദ്രത്തിലേക്ക് ആണ് വിക്ഷേപിച്ചത്.
ചൈനീസ് പ്രതിരോധ മന്ത്രാലയം ആണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണ പറക്കല്‍ വിജയകരമായി നടത്തിയതായി പ്രഖ്യാപിച്ചത്. ചൈനീസ് റോക്കറ്റ് ഫോഴ്സിന് DF31AG, DF5B, DF41 എന്നിവയുള്‍പ്പെടെയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഇപ്പോള്‍ കൈവശമുള്ളത്. കൂടാതെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നാവികസേനയുടെ ജെഎല്‍-2 അന്തര്‍വാഹിനി വിക്ഷേപിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉള്ളതായും ചൈനീസ് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.