യുഎസിനെതിരെ പുതിയ നീക്കവുമായി ചൈന, ബോയിങ് ഉൾപ്പെടെ മൂന്ന് പ്രതിരോധ കമ്പനികൾക്ക് വിലക്ക്

ബീജിങ്: തായ്‌വാൻ പ്രസിഡൻ്റ് സ്ഥാനാരോഹണത്തോടനുബന്ധിച്ച്, ബോയിങ് ഉൾപ്പെടെ മൂന്ന് അമേരിക്കൻ പ്രതിരോധ കമ്പനികൾക്ക് വിലക്കേർപ്പെടുത്തി ചൈന. ചൈനയുടെ വാണിജ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഈ കമ്പനികൾ തായ്‌വാനിലേക്ക് ആയുധ വിൽക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് വിലക്കെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ചൈന സ്വന്തം പ്രദേശത്തിൻ്റെ ഭാഗമായി കരുതുന്ന സ്വയംഭരണ ദ്വീപായ തായ്‌വാനിലേക്ക് ആയുധങ്ങൾ വിൽക്കുന്ന കമ്പനികൾക്കെതിരെയുള്ള നീക്കത്തിന്റെ ഭാ​ഗമായാണ് വിലക്ക്. ബോയിംഗിൻ്റെ പ്രതിരോധം, ബഹിരാകാശ & സെക്യൂരിറ്റി യൂണിറ്റ്, ജനറൽ ആറ്റോമിക്സ് എയറോനോട്ടിക്കൽ സിസ്റ്റംസ്, ജനറൽ ഡൈനാമിക്സ് ലാൻഡ് സിസ്റ്റംസ് എന്നിവയെ വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളുടെ പട്ടിക എന്ന് വിശേഷിപ്പിച്ചാണ് വിലക്ക്.

കമ്പനികളുടെ ചൈനയിലെ നിക്ഷേപവും വിലക്കി. അതേസമയം, നൂതന യുദ്ധവിമാനങ്ങളും മറ്റ് സാങ്കേതികവിദ്യകളും ഇറക്കുമതി ചെയ്യുന്നതിലൂടെയും ആഭ്യന്തരം, പ്രതിരോധ, വ്യവസായം രം​ഗങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെയും തായ്‌വാൻ്റെ സുരക്ഷ വർദ്ധിപ്പിക്കുമെന്ന് തായ്‌വാനിൻ്റെ പുതിയ പ്രസിഡൻ്റായ ലായ് ചിംഗ്-ടെ അറിയിച്ചു.

ഏപ്രിലിൽ, ജനറൽ അറ്റോമിക്സ് എയറോനോട്ടിക്കൽ സിസ്റ്റംസ്, ജനറൽ ഡൈനാമിക്സ് ലാൻഡ് സിസ്റ്റംസ് എന്നിവയുടെ ആസ്തികൾ ചൈന മരവിപ്പിച്ചിരുന്നു. ജനറൽ ഡൈനാമിക്സ് ചൈനയിൽ ആറ് ഗൾഫ് സ്ട്രീം, ജെറ്റ് ഏവിയേഷൻ സർവീസ് ഓപ്പറേഷനുകൾ നടത്തുന്നുണ്ട്.

വ്യവസായത്തിൽ സ്വന്തം സാന്നിധ്യം സ്ഥാപിക്കാൻ ശ്രമിക്കുമ്പോഴും ചൈന ഇപ്പോഴും വിദേശ എയ്‌റോസ്‌പേസ് സാങ്കേതികവിദ്യയെ വളരെയധികം ആശ്രയിക്കുന്നു. 2022-ൽ, ബോയിംഗ് ഡിഫൻസ്, സ്‌പേസ് ആൻഡ് സെക്യൂരിറ്റിയുടെ പ്രസിഡൻ്റും സിഇഒയും ആയ ടെഡ് കോൾബെർട്ടിനെതിരെ ചൈന ഉപരോധം ഏർപ്പെടുത്തിയിരുന്നു. തായ്‌വാനിലേക്ക് ഹാർപൂൺ മിസൈലുകൾ എത്തിക്കുന്നതിന് 355 മില്യൺ യുഎസ് ഡോളറിൻ്റെ കരാർ കമ്പനി നേടിയതിന് പിന്നാലെയായിരുന്നു ഈ നടപടി.

China sanctioned three US defense companies include boeing

More Stories from this section

family-dental
witywide