ബീജിങ്: തായ്‌വാന് അമേരിക്ക സൈനിക സഹായം നൽകുന്നതിനെതിരെ ചൈന രംഗത്ത്. അമേരിക്ക കളിക്കുന്നത് തീ കൊണ്ടാണെന്നും വലിയ വില നൽകേണ്ടി വരുമെന്നും ചൈന പ്രതികരിച്ചു. ശനിയാഴ്ചയായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തായ്‌വാന് 571 മില്യണിന്റെ സൈനിക ഉപകരണങ്ങളും സേവനങ്ങളും സൈനിക പരിശീലനവും നൽകാനുള്ള കരാറിന് അംഗീകാരം നൽകിയത്.
291 ദശലക്ഷം ഡോളറിന്റെ പ്രതിരോധ സംവിധാനങ്ങളുടെ വിൽപ്പക്കും അമേരിക്ക അംഗീകാരം നൽകി. ചൈനയുടെ പരമാധികാരവും സമാധാനവും സന്തുലിതാവസ്ഥക്കും എതിരെയാണ് അമേരിക്ക പ്രവർത്തിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
23 ദശലക്ഷം ജനസംഖ്യയുള്ള തായ്‌വാനെ തങ്ങളുടെ അധികാരപരിധിയിലുള്ള പ്രവിശ്യയായിട്ടാണ് കരുതുന്നത്. ഇതുകൂടാതെ തായ്‌വാന്റെ പരമാധികാരം ആവശ്യപ്പെട്ട് ചൈന നിരന്തരം ദ്വീപിനെതിരെ നടപടി സ്വീകരിച്ചിട്ടുമുണ്ട്. ചൈന ഒരാക്രമണം നടത്തുകയാണെങ്കിൽ അതിനെതിരെ പ്രത്യാക്രമണത്തിനായാണ് അമേരിക്ക തായ്‌വാന് സൈനികസഹായം നൽകുന്നത്.
China warns US on Taiwan Issue