ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ഡി ഗുകേഷിനോട് ചൈനയുടെ ഡിങ് ലിറന്‍ മനഃപൂര്‍വം തോല്‍ക്കുകയായിരുന്നുവെന്ന ആരോപണവുമായി റഷ്യന്‍ ചെസ് ഫെഡറേഷന്‍ പ്രസിഡന്റ് ആന്ദ്രേ ഫിലറ്റോവ്. ആന്ദ്രേ ഫിലറ്റോവിന്റെ ആരോപണം പ്രസിദ്ധീകരിച്ച റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസിലിന്റെ സ്‌ക്രീന്‍ ഷോട്ട് ഉക്രേനിയന്‍ ചെസ് കോച്ച് പീറ്റര്‍ ഹെയ്ന്‍ നീല്‍സണും പങ്കിട്ടു.
സിംഗപ്പൂരില്‍ ഡിങ്ങും ഗുകേഷും തമ്മില്‍ നടന്ന ഫൈനലിനെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്താന്‍ ഫിലാറ്റോവ് ഫിഡെയോട് ആവശ്യപ്പെട്ടു. അവസാന മത്സരം ഗുകേഷിന് അനുകൂലമാക്കി മാറ്റിയ ഡിങ്ങിന്റെ പിഴവ് പ്രൊഫഷണലുകള്‍ക്കും ചെസ് പ്രേമികള്‍ക്കും ഇടയില്‍ അമ്പരപ്പുണ്ടാക്കിയെന്ന് ഫിലാറ്റോവ് പറഞ്ഞു.
അവസാന ഗെയിമിന്റെ ഫലം പ്രൊഫഷണലുകള്‍ക്കും ചെസ് പ്രേമികള്‍ക്കും ഇടയില്‍ അമ്പരപ്പുണ്ടാക്കി. നിര്‍ണായക സമയത്തെ ചൈനീസ് കളിക്കാരന്റെ നീക്കം അങ്ങേയറ്റം സംശയാസ്പദമാണ്, ഇതില്‍ ഫിഡെയുടെ പ്രത്യേക അന്വേഷണം ആവശ്യമാണ്. ഒരു ഫസ്റ്റ് ക്ലാസ് കളിക്കാരൻ പോലും നടത്താത്ത നീക്കമാണ് ഡിങ്ക് ലിറന്‍ ചെയ്തത്. ചൈനീസ് കളിക്കാരന്റെ തോല്‍വി ഒരുപാട് സംശയങ്ങൾ ഉയര്‍ത്തുകയും ബോധപൂര്‍വമായ ഒന്നായി തോന്നുകയും ചെയ്തെന്ന് ഫിലാറ്റോവ് പറഞ്ഞു. നിര്‍ണായകമായ മത്സരത്തിന്റെ അവസാന ഘട്ടത്തിലാണ് ലിറന്റെ അബദ്ധം. സമയത്തിന്റെ പിരിമുറുക്കത്തില്‍ ലിറൻ ഒരു നിര്‍ണായകമായ കണക്കുകൂട്ടല്‍ നടത്തി. സമനില വഴങ്ങാന്‍ തന്റെ രാജാവിനെയും പാറാവുകളെയും അണിനിരത്താനുള്ള ശ്രമത്തില്‍, അയാള്‍ അശ്രദ്ധമായി ഒരു തെറ്റ് ചെയ്തു. ഈ നീക്കം ഗുകേഷിനെ കൂടുതല്‍ പ്രയോജനകരമായ അവസ്ഥയിലേക്ക് എത്തിച്ചു.
China’s Liren lost to Gukesh intentionally in World Chess Championship says Russian Chess Federation