മരണ ചക്രങ്ങളുമായി വീണ്ടും ലോറി ; ചിറ്റൂരില്‍ നാടോടി സ്ത്രീക്ക് ദാരുണാന്ത്യം, മൂന്നുപേര്‍ക്ക് പരുക്ക്

പാലക്കാട് : ചിറ്റൂരില്‍ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി ഒരു സ്ത്രീ മരിച്ചു. മൂന്നുപേര്‍ക്ക് പരുക്ക്. നിയന്ത്രണം വിട്ട ലോറി മരത്തലിടിച്ചശേഷം ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ബസ് സ്റ്റോപ്പില്‍ ഉറങ്ങുകയായിരുന്ന നാടോടി സ്ത്രീയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം തൃശൂര്‍ നാട്ടികയില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി അപകടമുണ്ടായിരുന്നു. രണ്ട് കുട്ടികളടക്കം 5 പേര്‍ മരണപ്പെട്ടിരുന്നു.