
കൊച്ചി: മൃഗങ്ങള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നത് എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്തയെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. തിമിംഗിലം കരയില്‍ ജീവിക്കുന്ന ജീവിയല്ലാത്തത് ഭാഗ്യമെന്നും ഇല്ലെങ്കില്‍ തിമിംഗലത്തെയും എഴുന്നള്ളത്തിന് ഉപയോഗിച്ചേനെയെന്നും കോടതി വിമര്‍ശിച്ചു. മൃഗങ്ങള്‍ക്ക് എതിരായ അതിക്രമങ്ങളുടെ പേരില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.
Tags: