ബാൾട്ടിമോർ അപകടം: കൊടും തണുപ്പും വേലിയേറ്റവും രക്ഷാശ്രമം ക്ലേശകരമാക്കുന്നു

ബാൾട്ടിമോറിൽ കപ്പലിടിച്ച് പാലം തകർന്ന് പെറ്റാസ്കോ നദിയിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. രണ്ടു പേരെ മാത്രമേ കണ്ടെത്താനായുള്ളു. അതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പത്രസമ്മേളനത്തിനിടെ പൊലീസ് മേധാവി അറിയിച്ചിരുന്നു.

ഒരാളെ മേരിലാൻഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സെൻ്ററിലെ ട്രോമ സെൻ്ററിൽ പ്രവേശിപ്പിച്ചട്ടുണ്ടെന്ന് ആശുപത്രി വക്താവ് അറിയിച്ചു.

പ്രദേശത്ത് കടുത്ത തണുപ്പാണ്. കൂടാതെ വേലിയേറ്റമായതിനാൽ നദി പ്രക്ഷുബ്ദമാണ്. അത് രക്ഷാപ്രവർത്തനം ക്ലേശകരമാക്കുന്നുണ്ട്. കുറച്ചു സമയം കൂടി കോസ്റ്റ്ഗാർഡ് തിരച്ചിൽ തുടരും എന്ന് അറിയിച്ചിട്ടുണ്ട്.

അപകടം നടക്കുമ്പോൾ പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന ജോലിക്കാരുണ്ടായിരുന്നു എന്നാണ് വിവരം. ആദ്യഘട്ടത്തിൽ 20 പേർ നദിയിൽ വീണു എന്നായിരുന്നു ലഭിച്ച വിവരം . പിന്നീട് ഏഴു പേരാണ് അപടത്തിൽപ്പെട്ടത് എന്ന വാർത്തകൾ വന്നു. എത്രപേർ അപകടത്തിൽ പെട്ടു എന്നു കൃത്യമായ വിവരം അറിയില്ല. അപകടം രാത്രി ഒന്നരക്കായതിനാൽ വലിയ ദുരന്തം ഉണ്ടായില്ല.

Choppy Water and Low Temperature makes rescue works efforts difficult