ക്രിസ് റൈറ്റ് പുതിയ എനർജി സെക്രട്ടറി, ധന വകുപ്പ് സെക്രട്ടറി ആരായിരിരക്കും?

വാഷിംഗ്ടൺ : ക്രിസ് റൈറ്റിനെ അമേരിക്കയുടെ പുതിയ എനർജി സെക്രട്ടറിയായി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നിയമിച്ചു. തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വൻ തുക സംഭാവന നൽകിയ വ്യക്തിയാണ്. പെട്രോളിയം മേഖലയിൽ പ്രവർത്തിക്കുന്ന റൈറ്റ് ഡെൻവർ ആസ്ഥാനമായുള്ള ലിബർട്ടി എനർജിയുടെ സിഇഒയാണ്.

ആഗോള വിപണിയിൽ യുഎസിൻ്റെ “ഊർജ്ജ ആധിപത്യം” കൈവരിക്കാനുള്ള ട്രംപിൻ്റെ അന്വേഷണത്തിൻ്റെ ഉത്തരമാണ് റൈറ്റ്. ഫ്രാക്കിംഗ് ഉൾപ്പെടെയുള്ള എണ്ണ, വാതക വികസനത്തിനു വേണ്ടി വാദിക്കുന്ന വ്യക്തിയാണ് ക്രിസ് റൈറ്റ്. ബൈഡൻ്റെ ഊർജ നയത്തിന്റെ കടുത്ത വിമർശകനാണ്. ഫോസിൻ ഇന്ധന വവവസായം കാലവസ്ഥ വ്യതിയാനത്തിന് ഭീഷണിയാണ് എന്ന ഇടതു നയങ്ങളെ ശക്തിയുക്തം എതിർക്കുന്ന വ്യക്തിയാണ് റൈറ്റ്.

ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ ലോകമെമ്പാടും കൂടുതൽ ഫോസിൽ ഇന്ധന ഉൽപാദനം ആവശ്യമാണെന്നാണ് റൈറ്റിൻ്റെ പക്ഷം.

അതിനിടെ ട്രഷറി സെക്രട്ടറി ആരായിരിക്കും എന്നതു സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ഇലോൺ മസ്ക് ഇതു സംബന്ധിച്ച് എക്സിൽ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. ആരായിരിക്കണം ട്രഷറി സെക്രട്ടറി എന്ന് ആളുകളോട് നിർദേശിക്കാനാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹെഡ്ജ് ഫണ്ട് മാനേജർ സ്‌കോട്ട് ബെസെന്റ്,ധനകാര്യ സേവന സ്ഥാപനമായ കാൻ്റർ ഫിറ്റ്‌സ്‌ജെറാൾഡിൻ്റെ സിഇഒ ഹോവാർഡ് ലട്നിക് എന്നീ പേരുകളാണ് മസ്ക് നിർദേശിക്കുന്നത്.