കേന്ദ്രമന്ത്രി ജോർജ് കുര്യന്‍റെ വസതിയിൽ കലക്കൻ ക്രിസ്മസ് ആഘോഷം, മുഖ്യാതിഥിയായെത്തിയത് പ്രധാനമന്ത്രി

ദില്ലി: കേന്ദ്രമന്ത്രി ജോർജ് കുര്യന്‍റെ ഔദ്യോഗിക വസതിയിൽ നടത്തിയ ക്രിസ്മസ് ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥി ആയെത്തി. ജോർജ് കുര്യനും കുടുംബവും പ്രധാനമന്ത്രിയെ സ്വീകരിച്ചു. പ്രത്യേകം തയാറാക്കിയ പുൽക്കൂടിനു മുൻപിൽ പ്രധാനമന്ത്രി മെഴുകുതിരി തെളിയിച്ചു. അതിനു ശേഷം പ്രധാനമന്ത്രി ക്രിസ്മസ് കരോൾ ശ്രവിച്ചു.

എല്ലാ സഭകളെയും പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ സീറോ മലബാർ സഭയുടെ ക‍ർദിനാൾ ജോർജ് ആലഞ്ചേരി, യാക്കോബായ സഭയുടെ കേരള തലവൻ ബിഷപ്പ് ജോസഫ് ഗ്രിഗോറിയോസ്, ക്നാനായ യാക്കോബായ സഭാധ്യക്ഷൻ ആർച്ച് സഭാധ്യക്ഷൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ്, ച‍ർച്ച് ഓഫ് നോ‍ർത്ത് ഇന്ത്യ മോഡറേറ്റർ ബിഷപ്പ് ബിജയ നായക്,, ഇന്ത്യയിലെയും തെക്കൻ ഗൾഫ് രാജ്യങ്ങളിലെയും കല്ദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത ബിഷപ് മാർ അവ്ജിൻ കുര്യാക്കോസ്, മലബാർ സ്വതന്ത്ര സുറിയാനി സഭ ബിഷപ് സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, ബിലീവേഴ്സ് ചർച്ചിന്‍റെ തലവൻ ബിഷപ് സാമുവൽ മാത്യു, സീറോ മലബാർ ഫരീദാബാദ് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ഡൽഹി മാർത്തോമാ ചർച്ച് ബിഷപ്പ് സക്കനാസ് മാർ അപ്രേം എപ്പിസ്കോപ്പ, ഡൽഹി യാക്കോബായ സഭ ബിഷപ്പ് യൂസിബിയസ് കുര്യാക്കോസ്, മത്തഡിസ്റ്റ് ചർച്ച് ബിഷപ്പ് സുബോധ് മൊണ്ടൽ, ബിഷപ്പ് ജോസഫ് മാർ ഇവാനിയോസ്, ബിഷപ്പ് ജോസഫ് പുളിക്കൽ കാഞ്ഞിരപ്പള്ളി, ബിഷപ്പ് ജോസഫ് മാർ ഇവാനിയോസ്, ബിഷപ്പ് ജോസഫ് പുളിക്കൽ കാഞ്ഞിരപ്പള്ളി, ബിഷപ്പ് പ്രിൻസ് പാണേങ്ങാടൻ ദേവസ്സി, ബിഷപ് സജി ജോർജ് നെല്ലിക്കുന്നേൽ, ബിഷപ്പ് റാഫി മഞ്ഞളി, ബിഷപ്പ് മാർ വിൻസെന്റ് നെല്ലായിപ്പറമ്പിൽ,മോൺസിഞ്ഞോർ വർഗീസ് വള്ളിക്കാട്ട, ബിഷപ്പ് മാർ വിൻസെന്‍റ് നെല്ലായിപ്പറമ്പിൽ, മോൺസിഞ്ഞോർ വർഗീസ് വള്ളിക്കാട്ട്, റവ. ഡോ. ഡി ജെ അജിത് കുമാർ, ഫാ. സജിമോൻ ജോസഫ് കോയിക്കൽ. ഫാ. എബ്രഹാം മാത്യു, ഫാ. ഷിനോജ്, ഫാ. റോഡ്രിഗസ് റോബിൻസൺ സിൽവസ്റ്റർ, ഫാ. ജോസ് അലറിക്കോ കാര്വാലോ, ഫാ. റോഡ്രിഗസ് റോബിൻസൺ സിൽവസ്റ്റർ, ഫാ. ജോസ് അലറിക്കോ കാര്വാലോ, ഫാ. ബെന്റോ റോഡ്രിഗസ തുടങ്ങിയവർ ആഘോഷങ്ങളിൽ പങ്കെടുത്തു.

ഇവരെ കൂടാതെ കേന്ദ്രമന്ത്രിയും ബി ജെ പി ദേശീയ അധ്യക്ഷനുമായ ജെ പി നദ്ദ, കേന്ദ്ര മന്ത്രി എസ് പി സിംഗ് ബഘേൽ, പി ടി ഉഷ, എൽ മുരുകൻ, രാജീവ് ചന്ദ്രശേഖർ, അൽഫോൺസ് കണ്ണന്താനം, ഷൈനി വില്സൺ, ഔസേപ്പച്ചൻ, സന്തോഷ് ജോർജ് കുളങ്ങര, ബി ജെ പി നേതാക്കന്മാരായ അനിൽ ആന്റണി, അനൂപ് ആന്റണി എന്നിവരും പങ്കെടുത്തു. ഐ ബി എസ് ചെയർമാൻ വി കെ മാത്യൂസ്, അലക്സാണ്ടർ ജോർജ് മുത്തൂറ്റ്, എലൈറ്റ് ഗ്രൂപ്പ് ചെയർമാൻ കെ ജി എബ്രഹാം, താരാ ജോർജ്, പദ്മിനി തോമസ് എന്നിവരും പരിപാടികളിൽ പങ്കെടുത്തു.

More Stories from this section

family-dental
witywide