തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ബംപര്‍ ലോട്ടറി അടിച്ചത് പോണ്ടിച്ചേരി സ്വദേശിക്ക്. 33 വയസ്സുള്ള ബിസിനസുകാരനായ ഇയാള്‍ ശബരിമല ദര്‍ശനത്തിനുശേഷം മടങ്ങുമ്പോള്‍ തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രം സന്ദര്‍ശിച്ചപ്പോഴാണ് ടിക്കറ്റ് വാങ്ങിയത്. പാലക്കാടുനിന്നാണ് തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിന് അടുത്തുള്ള ഏജന്റ് ടിക്കറ്റ് വാങ്ങിയത്.
ഇന്ന് ഉച്ചയ്ക്കു ശേഷം സുഹൃത്തുക്കളുമായും ലോട്ടറി ഏജന്റുമായും ലോട്ടറി ഡയറക്ടറേറ്റിലെത്തി സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് കൈമാറി. പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ലോട്ടറി ഡയറക്ടറേറ്റ് വ്യക്തമാക്കി.
Christmas – New Year Bumper Lottery winner is a Puducherry Native