ക്രിസ്മസ്-ന്യൂയർ ബംപർ ഭാഗ്യശാലിയെ നാളെ അറിയാം; ഒന്നാം സമ്മാനം 20 കോടി

തിരുവനന്തപുരം: ക്രിസ്മസ്-ന്യൂയർ ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് നാളെ. ജനുവരി 24 ഉച്ചയ്ക്ക് 2 മണിക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ച് നടക്കുന്ന നറുക്കെടുപ്പിലാണ് ഇത്തവണത്തെ ക്രിസ്മസ്-ന്യൂയർ ബംപർ ഭാഗ്യശാലിയെ കാണ്ടെത്തുക. 20 കോടി രൂപയാണ് ക്രിസ്മസ്-ന്യൂയർ ബംപറി ന്റെ ഒന്നാം സമ്മാനം ജേതാവിന് ലഭിക്കുക. 20 പേർക്ക് ഒരു കോടി രൂപയാണ് രണ്ടാം സമ്മാനം.

30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം മൂന്നാം സമ്മാനമായി ലഭിക്കും. 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും (ആകെ 60 ലക്ഷം, ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവും (ആകെ 40 ലക്ഷം, ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതല്‍ അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.

400 രൂപയാണ് ക്രിസ്മസ്-പുതുവത്സര ബമ്പർ ടിക്കറ്റിന്റെ വില. XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലാണ് ലോട്ടറി അച്ചടിച്ച് പുറത്തിറക്കിയിരിക്കുന്നത്. ഇത്തവണ റെക്കോർഡ് വിൽപനയാണ് ബമ്പർ ലോട്ടറിയിൽ നടന്നിരിക്കുന്നത്. ജനുവരി ഒമ്പത് വരെയുള്ള കണക്കുകൾ പ്രകാരം മുൻ വർഷത്തെക്കാൾ ഏഴര ലക്ഷത്തിൽ അധികം ടിക്കറ്റുകളാണ് ഇതുവരെയുള്ള വിറ്റുപോയിരിക്കുന്നത്. ലോട്ടറി വകുപ്പിന്റെ കണക്ക് പ്രകാരം 27,40,750 ടിക്കറ്റുകൾ വിറ്റു കഴിഞ്ഞു. ഇനി 2,59,250 ടിക്കറ്റുകളാണ് ബാക്കിയുള്ളത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റു പോയിരിക്കുന്നത്. തൊട്ടുപിന്നാലെ തൃശൂരും എറണാകുളവുമുണ്ട്.

More Stories from this section

family-dental
witywide