ബന്ദി മോചന ചർച്ചകൾക്കായി സിഐഎ മേധാവി ഈജിപ്തിൽ

കെയ്റോ: ഇസ്രയേൽ-പാലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബന്ദിമോചനവും വെടിനിർത്തലും ചർച്ച ചെയ്യാൻ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ ഡയറക്ടർ ഈജിപ്തിലെത്തി. റഫയിലെ 14ലക്ഷം അഭയാർഥികളുടെ സുരക്ഷ ഉറപ്പുവരുത്താതെ ഇസ്രായേൽ കരയുദ്ധം നടത്തുന്നതിനെതിരെ യുഎസും ഐക്യരാഷ്ട്രസഭയും മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സിഐഎ ഡയറക്ടർ വില്യം ബേൺസ് കെയ്‌റോയിലെത്തിയത്.

ഹമാസ് പിടികൂടിയ ബന്ദികൾക്ക് പകരം പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിനും യുദ്ധം താൽക്കാലികമായി നിർത്തുന്നതിനുമുള്ള സന്ധി തയാറാക്കുകയാണ് അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ ലക്ഷ്യം. ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ തലവൻ ഡേവിഡ് ബാർണിയയുമായും വില്യം ബേൺസ് ചർച്ച നടത്തിയിരുന്നു.

ഗാസയിൽ ദീർഘകാല വെടിനിർത്തൽ സാധ്യമാക്കാൻ ഖത്തറും ഈജിപ്തും മധ്യസ്ഥരായി ചർച്ചകൾ തുടരുകയാണ്. അതിനിടെ, റഫയിൽ ആക്രമണം നടത്തിയാൽ ബന്ദിമോചനം സംബന്ധിച്ച എല്ലാ ചർച്ചകളും നിലക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

More Stories from this section

family-dental
witywide