പി പി ചെറിയാൻ
ചിക്കാഗോ: നാല് വർഷം മുമ്പ് പൊലീസ് വേട്ടയാടലിൽ ഉണ്ടായ അപകടത്തിൽ 10 വയസ്സുള്ള മകൾ കൊല്ലപ്പെട്ട സംഭവത്തിൽ ചിക്കാഗോ സിറ്റിക്കെതിരെ കേസ് നൽകിയ കുടുംബത്തിന് ബുധനാഴ്ച കുക്ക് കൗണ്ടി ജൂറി 79.85 മില്യൺ ഡോളർ നൽകി.100 മില്യൺ ഡോളർ ആവശ്യപ്പെട്ടാണ് സ്‌പൈസർ കുടുംബം കേസ് ഫയൽ ചെയ്തിരുന്നത്
2020 സെപ്‌റ്റംബർ 2-ന്, കെവിൻ സ്‌പൈസർ തൻ്റെ മകനും മകളുമൊത്ത് കാറിൽ ഓബർൺ ഗ്രെഷാം പരിസരത്ത് ഹാൾസ്‌റ്റഡ് സ്ട്രീറ്റിന് സമീപം സഞ്ചരിക്കുകയായിരുന്നു. അവർ ഒരു ലാപ്‌ടോപ്പ് വാങ്ങാനുള്ള യാത്രയിലായിരുന്നു, COVID-19 പാൻഡെമിക്കിനിടയിൽ ഒരു പുതിയ അധ്യയന വർഷത്തേക്ക് 10 വയസ്സുള്ള മകൾ ഡാകറിയക്ക് വീട്ടിൽ നിന്ന് ഇ-ലേണിംഗ് ആരംഭിക്കാനായിരുന്നു.
ഇതേ സമയത്തുതന്നെ, ട്രാഫിക് നിയമലംഘനം നടത്തിയ കറുത്ത മെഴ്‌സിഡസ് ബെൻസ് കാറിനെ പൊലീസ് ഉദ്യോഗസ്ഥർ പിന്തുടരുകയായിരുന്നു. മെഴ്‌സിഡസ് കാർ നിറുത്തുവാൻ പൊലീസ് പറഞ്ഞെങ്കിലും മെഴ്‌സിഡസ് നിർത്തിയില്ല. അതിനിടെ ആ കാർ ആദ്യം ചാരനിറത്തിലുള്ള ഒരു കാറിൽ ആദ്യം ഇടിച്ചു, തുടർന്ന് തിരക്കേറിയ ഹാൾസ്റ്റഡ് സ്ട്രീറ്റിലേക്ക് തിരിഞ്ഞതിന് ശേഷം സ്പൈസർ കുടുംബം ഇരുന്നിരുന്ന കാറിൽ ഇടിച്ചു കയറി.
അപകടത്തിൽ ഡാകറിയ കൊല്ലപ്പെട്ടു. അന്ന് 5 വയസ്സുള്ള അവളുടെ ചെറിയ സഹോദരൻ ധാമിറിന് ഗുരുതരമായി പരിക്കേറ്റു.
ഇപ്പോൾ 47 വയസ്സുള്ള കെവിൻ സ്‌പൈസറും മറ്റൊരു കാറിലുണ്ടായിരുന്ന സ്ത്രീയും രണ്ടുപേരെയും ചിക്കാഗോ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചിരുന്നു.
City of Chicago ordered to pay $80 million to family of 10-year-old girl killed in crash