ന്യൂഡല്‍ഹി: തെലങ്കാനയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മുളുഗു ജില്ലയില്‍ ഏഴു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഏഴു പേരും സിപിഐ (മാവോയിസ്റ്റ്) പ്രവര്‍ത്തകരാണെന്ന് സ്ഥിരീകരിച്ചു.
ചല്‍പാക വനത്തില്‍ മാവോയിസ്റ്റുകള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെലങ്കാല പൊലീസ് മേഖലയില്‍ തിരച്ചിലിനായി എത്തിയത്. ഇതിനിടെ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. മാവോയിസ്റ്റ് യെല്ലാണ്ടു നര്‍സാംപേട്ട് ഏരിയ കമ്മിറ്റി കമാന്‍ഡര്‍ ബദ്രു എന്ന പപ്പണ്ണയടക്കമുള്ളവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
എകെ 47 തോക്കുകള്‍, വിവിധ സ്‌ഫോടക വസ്തുക്കള്‍ എന്നിവടക്കം വന്‍ ആയുധശേഖരവും പൊലീസ് പിടികൂടി.
Tags: