പരിസ്ഥിതി പ്രേമികളുടെ അപ്രതീക്ഷിത സമരം, ജർമ്മനിയിൽ‍ വിമാന സർവീസ് താറുമാറായി

ഫ്രാങ്ക്ഫർട്ട്: കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള സമരക്കാർ വിമാനത്താവളത്തിൽ അതിക്രമിച്ച് കയറിയതിനെ തുടർന്ന് വ്യാഴാഴ്ച ഡസൻ കണക്കിന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി ഫ്രാങ്ക്ഫർട്ട് വിമാനത്താവളം അധികൃതർ അറിയിച്ചു. ഏറെ നേരത്തെ ശ്രമഫലമായി ടേക്ക്ഓഫുകളും ലാൻഡിംഗുകളും പുനരാരംഭിച്ചതായും അധികൃതർ അറിയിച്ചു. രാവിലെ 5 മണിക്ക് എല്ലാ ഫ്ലൈറ്റുകളും താൽക്കാലികമായി നിർത്തിവച്ചിരുന്നു. പ്രതിഷേധക്കാർ ടാക്സിവേയിൽ ഒത്തുചേർന്നതിനെ തുടർന്നാണ് വിമാനങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടത്. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് യാത്രക്കാർ അവരുടെ ഫ്ലൈറ്റിൻ്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഫ്രാപോർട്ടിൻ്റെ വക്താവ് ബ്ലൂംബെർഗിനോട് പറഞ്ഞു.

ജർമ്മനി വേനൽക്കാല അവധിക്കാലത്തിലേക്ക് കടക്കുമ്പോഴാണ് തടസ്സങ്ങൾ ഉണ്ടാകുന്നത്. ഫ്രാങ്ക്ഫർട്ട് എയർപോർട്ട് ഈയടുത്ത മാസങ്ങളിൽ വലിയ തടസ്സങ്ങൾ നേരിട്ടിരുന്നു. വർഷത്തിൻ്റെ തുടക്കത്തിലെ പണിമുടക്കുകളും മാർച്ചിലെ മഞ്ഞുവീഴ്ചയും രാജ്യത്തുടനീളമുള്ള പ്രധാന വിമാനത്താവളങ്ങളെ പ്രവർത്തനം മന്ദ​ഗതിയിലാക്കിയിരുന്നു. പ്രാദേശിക സമയം രാവിലെ 8 മണിക്ക് മുമ്പായി നാല് റൺവേകളും വീണ്ടും പ്രവർത്തനക്ഷമമായി. എട്ട് പ്രകടനക്കാരെ പോലീസ് തടഞ്ഞുവച്ചു.

climate change protesters disrupts flight service in Germany

More Stories from this section

family-dental
witywide