
കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിൽ കുടുങ്ങി കിടക്കുന്നവരെ എയർലിഫ്റ്റ് ചെയ്യാൻ കാലാവസ്ഥ തടസ്സമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. ആവശ്യമെങ്കിൽ രാത്രിയിലും രക്ഷാപ്രവർത്തനം തുടരും. അതിനാവശ്യമായ ലൈറ്റുകൾ എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദുരന്തത്തിൽ രക്ഷാപ്രവര്‍ത്തനത്തിനായി ചൂരൽമലയിലെ തകർന്ന പാലത്തിനു പകരം താൽക്കാലിക പാലം നിർമ്മിക്കും. മുണ്ടക്കെെയിൽ കുടുങ്ങിയവർക്ക് ഭക്ഷണം എത്തിക്കും. റോപ്പ് വഴി രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്നവരുടെ എണ്ണം വർധിച്ചെന്നും മന്ത്രി പറഞ്ഞു.
climate is the main issue for airlifting, says minister