വയനാട് ദുരന്തത്തില്‍ കേന്ദ്ര അവഗണനക്കെതിരെ ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന് രേഖകളെല്ലാം നല്‍കിയിട്ടും സഹായം അനുവദിക്കുന്നില്ല. നമ്മള്‍ ഇന്ത്യക്ക് പുറത്തുള്ളവരാണോ, നമ്മള്‍ പുറന്തള്ളപ്പെടേണ്ടവരാണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഒറ്റയ്ക്ക് ഒരു നാടിനും ഒന്നും ചെയ്യാനാകില്ല. ഓഖിയും കോവിഡും മഹാപ്രളയവും വന്നപ്പോള്‍ ഒരു സഹായവും കേന്ദ്രം നല്‍കിയില്ല. ഇതിനെ യു ഡി എഫ് എതിര്‍ത്തോ. നാട് നശിക്കട്ടെ എന്നാണ് യു ഡി എഫ് നിലപാടെന്നും പിണറായി പറഞ്ഞു.
ആത്മകഥാ വിവാദത്തില്‍ ഇ പി ജയരാജനെ മുഖ്യമന്ത്രി പിന്തുണച്ചു. പുറത്തുവന്ന പരാമര്‍ശങ്ങളൊന്നും ആത്മകഥയില്‍ ഇല്ലെന്ന് ഇ പി പറഞ്ഞു. ഇക്കാര്യങ്ങളൊന്നും എഴുതിയിട്ടില്ല, എഴുതാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.വിവാദ വിദഗ്ധര്‍ ഉപ തിരഞ്ഞെടുപ്പു ദിവസം വിവാദം സൃഷ്ടിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.