അർജുന്‍റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി, പിന്നാലെ സിദ്ധരാമയ്യക്ക് കത്തയച്ചു; ‘തിരച്ചിൽ പുനഃരാരംഭിക്കണം’

തിരുവനന്തപുരം: കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രംഗത്തെത്തി. ഇക്കാര്യം വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിണറായി കത്തയച്ചു. നിലവിൽ ഷിരൂരിലെ തെരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്. ഇന്ന് അർജുന്‍റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി വീണ്ടും സിദ്ധരാമയ്യക്ക് കത്തയച്ചത്.

അതേസമയം ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അര്‍ജുന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചത്. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി ബന്ധുക്കളുമായി സംസാരിച്ച ശേഷം മടങ്ങി. അര്‍ജുന്റെ കാര്യത്തില്‍ ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി അര്‍ജുന്റെ സഹോദരി പ്രതികരിച്ചു. അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ അനിശ്ചിതാവസ്ഥയിലാണ്. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും സഹോദരി പറഞ്ഞു.

അര്‍ജുനായുള്ള തിരച്ചില്‍ പുനഃരാരംഭിക്കുമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥയായതിനാല്‍ പുഴയിലേക്ക് ഇറങ്ങാന്‍ സാധിച്ചിട്ടില്ല.

More Stories from this section

family-dental
witywide