പൂക്കോട് സിദ്ധാർഥിന്‍റെ മരണം: ഇടപെട്ട് മുഖ്യമന്ത്രി, പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ പൊലീസ് മേധാവിക്ക് നിർദ്ദേശം

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ രണ്ടാം വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദ്ദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.

അതേസമയം നേരത്തെ സിദ്ധാർഥിന്റെ മരണത്തില്‍ പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. എസ് എഫ് ഐ അല്ല, ആരായാലും ഇക്കാര്യത്തിൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്. ഇക്കാര്യത്തിൽ സി പി എമ്മിന് ഉറച്ച നിലപാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ സിദ്ധാർഥിന്റെ മരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍ നൂറുകണക്കിന് കുട്ടികളുടെ മുന്നില്‍ വിവസ്ത്രനാക്കി ബെല്‍റ്റും കമ്പിവടിയും ഉപയോഗിച്ചാണ് സിദ്ധാര്‍ത്ഥിനെ തല്ലിക്കൊന്നത്. ടി പി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ സി പി എം നേതാക്കള്‍ വളര്‍ത്തിയെടുക്കുന്ന എസ് എഫ് ഐ ഏറ്റവും വലിയ ക്രിമിനലുകളായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും അറസ്റ്റ് ചെയ്യാതെ എസ് എഫ് ഐ നേതാക്കള്‍ക്ക് ജാമ്യം കിട്ടുന്നതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

CM PINARAYI ORDER TO SPECIAL POLICE TEAM INVESTIGATION ON POOKODE VETERINARY COLLEGE STUDENTS SIDHARTH DEATH CASE

More Stories from this section

family-dental
witywide