തിരുവനന്തപുരം: ഷിരൂർ ദൗത്യത്തില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നന്ദി പറഞ്ഞു കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക സംസ്ഥാനത്തിന്റെ അഭ്യർത്ഥനകളോട് കർണാടക ആത്മാർത്ഥമായി പ്രതികരിച്ചു. അതിൽ കേരളത്തിന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നുവെന്ന് പിണറായി വിജയൻ കത്തില്‍ പറഞ്ഞു.
ജില്ലാ ഭരണകൂടം, കാർവാർ എംഎൽഎ സതീഷ് കൃഷ്‌ണ സെയിൽ തുടങ്ങി ദുഷ്‌കരമായ ദൗത്യത്തിൽ കേരളത്തിനും അർജുന്റെ കുടുംബത്തിനുമൊപ്പം നിന്ന മുഴുവനാളുകളോടും നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.
72-ാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിൽ നിന്ന് അര്‍ജുന്‍റെ ലോറിയും പുറത്തെടുത്തു. പുഴയിൽ 12 മീറ്റര്‍ ആഴത്തിൽ കണ്ടെത്തിയ ലോറി ഉച്ചയ്ക്ക് മൂന്ന് മണിയോടൊയാണ് പുഴയിൽ നിന്ന് പുറത്തെടുത്തത്.