തൃക്കാക്കര: മണിപ്പൂരില്‍ നടക്കുന്നത് വംശഹത്യയ്ക്ക് തുല്യമായ ആക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രൈസ്തവ വിശ്വാസികള്‍ ജീവിക്കണ്ട എന്ന നിലപാടാണ് സംഘപരിവാറിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ നവകേരള സദസാണ് തൃക്കാക്കര മണ്ഡലത്തില്‍ നിന്ന് പുനഃരാരംഭിച്ചത്.
സാമ്പത്തിക കാര്യങ്ങളില്‍ കേന്ദ്രം കേരളത്തോട് ഭരണഘടനാ വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മണിപ്പൂരില്‍, അക്രമികളെ നിലയ്ക്കുനിര്‍ത്താന്‍ തയ്യാറാകാത്ത ഉന്നത സ്ഥാനീയന്‍ നാല് വോട്ട് ലക്ഷ്യം വെച്ച് മത സൗഹാര്‍ദത്തിന് ശ്രമിക്കുന്നത് ജനം തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘാടക സമിതി ചെയര്‍മാന്‍ സി എം ദിനേശ് മണി അധ്യക്ഷനായിരുന്ന ചടങ്ങില്‍ മന്ത്രിമാരായ ജെ ചിഞ്ചു റാണി, എ കെ ശശീന്ദ്രന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പൊതുജനങ്ങളുടെ പരാതി സ്വീകരിക്കാനായി 27 കൗണ്ടറുകളാണ് പ്രവര്‍ത്തിച്ചത്. നവകേരള സദസിന് മുന്നോടിയായി വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറി.