‘ഓരോന്ന് പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് രാഹുൽ കണക്കാക്കണം’; പി.വി. അൻവറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

കണ്ണൂർ: രാഹുൽ ഗാന്ധിക്കെതിരെ പി.വി അൻവർ നടത്തിയ അധിക്ഷേപ പരാമർശമത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് നല്ലവണ്ണം കണക്കാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ തിരിച്ചുകിട്ടാതിരിക്ക വ്യക്തിത്വമൊന്നുമല്ല രാഹുൽ ഗാന്ധി. അദ്ദേഹം കേരളത്തിൽ വന്നു പറഞ്ഞ കാര്യങ്ങൾ സാധാരണ രാഷ്ട്രീയ നേതാവിന് ചേർന്നതല്ലെന്നും പിണറായി പറഞ്ഞു. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി

‘‘ രാഹുൽ ഗാന്ധി പറയുമ്പോൾ ശ്രദ്ധിക്കണം, തിരിച്ചുകിട്ടുമെന്ന് നല്ലവണ്ണം കണക്കാക്കണം. അങ്ങനെ തിരിച്ചു കിട്ടാതിരിക്കത്തക്ക വ്യക്തിത്വമൊന്നുമല്ല രാഹുൽ ഗാന്ധി.രാഹുൽഗാന്ധിക്ക് നല്ല മാറ്റം വന്നുവെന്ന് പല സൗഹൃദസംഭാഷണങ്ങളിലും കോൺഗ്രസുകാർ തന്നെ പറഞ്ഞിരുന്നു. അദ്ദേഹം ഇന്ത്യയിലുടനീളം നടന്ന് ധാരാളം അനുഭവമൊക്കെ വന്നുവെന്നാണ് കരുതിയത്. പക്ഷെ ഈ ഘട്ടത്തിൽ അദ്ദേഹം കേരളത്തിൽ വന്നു പറഞ്ഞ കാര്യങ്ങൾ സാധാരണ രാഷ്ട്രീയ നേതാവിനു ചേർന്നതല്ല. രാജ്യത്ത് അതീവ ഗൗരവമായ വിഷയങ്ങൾ ഉയർന്നുവരുമ്പോൾ രാഹുൽ ഗാന്ധി ഇവിടെയുണ്ടാകില്ല. കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് രാഹുൽ ഗാന്ധിയെപ്പോലൊരാളിൽ നിന്നും ഉണ്ടാകുന്നത് അപക്വമാണ്. കേരളത്തിലെ നേതാക്കൾ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ ആവർത്തിക്കേണ്ട വ്യക്തിയല്ല രാഹുൽ. അതാണ് രാഹുൽ പഴയ പേരിലേക്ക് മാറരുതെന്ന് പറഞ്ഞത്. ആ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു,’’ മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ പി.വി അൻവറിനെതിരെ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് എം.എം ഹസൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മുഖ്യമന്ത്രി അൻവറിനെക്കൊണ്ട് പറയിച്ചതാണെന്ന് ഹസൻ ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണം എന്നായിരുന്നു അൻവർ പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരെ രാഹുൽ നടത്തിയ വിമർശനത്തിന് മറുപടിയായാണ് അൻവർ അധിക്ഷേപകരമായ പരാമർശം നടത്തിയത്.

More Stories from this section

family-dental
witywide