‘എല്ലിൻ കഷ്ണമിട്ടാൽ ഓടുന്ന സൈസ് ജീവികള്‍’, പദ്മജയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി

കണ്ണൂർ: കെ കരുണാകരന്‍റെ മകൾ പദ്മജ വേണുഗോപാലിന്‍റെ ബി ജെ പി പ്രവേശനത്തിന് പിന്നാലെ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. എല്ലിൻ കഷ്ണമിട്ടാൽ ഓടുന്ന സൈസ് ജീവികളാണ് കോൺഗ്രസിൽ ഇപ്പോൾ ഉള്ളതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ഇന്ന് ജയിപ്പിച്ചു വിടുന്ന കോൺഗ്രസുകാർ നാളെ ആ പാർട്ടിയിൽ ഉണ്ടാവുമെന്ന് ഒരു ഉറപ്പുമില്ലെന്നും കണ്ണൂർ പാർലമെന്റ് മണ്ഡലം എൽ ഡി എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ പിണറായി അഭിപ്രായപ്പെട്ടു. കോൺഗ്രസിലെ ഏത് നേതാവിന്റെയും സ്ഥിതി ഇതുതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഗീയതയെ പൂർണ്ണമായി അംഗീകരിക്കുന്ന നിലപാട് സ്വീകരിക്കാൻ മടിയില്ലാത്ത ഒന്നായി കോൺഗ്രസ് മാറിയെന്നും പിണറായി പറഞ്ഞു. ബി ജെ പിക്ക് എതിരായ ഒരു സമരം മാത്രമല്ല വരുന്ന ലോക്സഭ തിരഞ്ഞെടുപ്പെന്നും ബി ജെ പിയെ അനുകൂലിക്കാൻ ഇടയുള്ള അവസരവാദികൾക്ക് എതിരെയുള്ള സമരം കൂടിയാണ് ഈ തിരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി വിവരിച്ചു.

CM Pinarayi vijayan criticises Padmaja venugopal bjp entry

More Stories from this section

family-dental
witywide