അമേരിക്കയിലേക്ക് 6 തവണ, മുഖ്യമന്ത്രി പിണറായിയുടെ വിദേശ യാത്രകളുടെ വിവരങ്ങൾ പുറത്ത്! മൊത്തം 26 യാത്ര, ഏറ്റവും കൂടുതൽ സന്ദർശിച്ചത് യുഎഇ

തിരുവനന്തപുരം: 2016 ൽ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം പിണറായി വിജയൻ നടത്തിയ വിദേശയാത്രയുടെ വിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രിയായ ശേഷം പിണറായി 26 തവണയാണ് വിദേശത്തേക്ക് പറന്നത്. 8 വർഷത്തിനിടെ പിണറായി വിജയന്‍ വിദേശത്ത് ചെലവഴിച്ചത് ഏറക്കുറെ 6 മാസമായിരുന്നു. 173 ദിവസത്തോളം ഇക്കാലയളവിൽ പിണറായി വിദേശ യാത്രയില്‍ ആയിരുന്നു. മുഖ്യമന്ത്രി പിണറായിയുടെ വിദേശ യാത്രകളുടെ വിവരങ്ങൾ തേടിയുള്ള കെ പി സി സി സെക്രട്ടറിയും തിരുവനന്തപുരം അമരവിള സ്വദേശിയുമായ അഡ്വ. സി ആര്‍ പ്രാണ കുമാര്‍ നൽകിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് ഇക്കാര്യമുള്ളത്. പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗമാണ് മറുപടി നല്‍കിയത്. 2024 സെപ്റ്റംബര്‍ 4 വരെയുള്ള വിവരങ്ങളാണ് പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗം നൽകിയിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രി പോയത് യു എ ഇയിലേക്കാണ്. 8 തവണയാണ് പിണറായി യു എ ഇ സന്ദർശിച്ചത്. തൊട്ടുപിന്നിൽ അമേരിക്കയാണ്. മുഖ്യമന്ത്രി ആറ് തവണയാണ് യു എസിൽ എത്തിയത്. 2016, 2017, 2018, 2019, 2022, 2023, 2024 എന്നീ 7 വര്‍ഷങ്ങളില്‍ ആയിരുന്നു പിണറായിയുടെ 6 മാസത്തെ വിദേശ യാത്ര. കൊവിഡ് മഹാമാരിയുടെ കാലത്ത് 2020, 2021 വർഷങ്ങളിൽ പിണറായി വിദേശ യാത്ര നടത്തിയിട്ടില്ല.

2016 ല്‍ യു.എ.ഇ യിലേക്കായിരുന്നു മുഖ്യമന്ത്രിയായ ശേഷമുള്ള പിണറായിയുടെ ആദ്യ വിദേശ യാത്ര. 2018 ല്‍ 3 തവണ അമേരിക്കയും ഒരു തവണ യു എ ഇയും സന്ദര്‍ശിച്ചു. 2019 ല്‍ 2 തവണ യു എ ഇയും നെതര്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലൻഡ‍്, ഫ്രാന്‍സ്, യു കെ, ജപ്പാന്‍ ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും പിണറായി സന്ദർശിച്ചിട്ടുണ്ട്. 2022 ല്‍ അമേരിക്കയിലും യു എ ഇ യിലും രണ്ട് തവണ പിണറായി എത്തിയിട്ടുണ്ട്. 2022 ല്‍ നോര്‍വെ, യു കെ എന്നീ രാജ്യങ്ങളാണ് പിണറായി സന്ദര്‍ശിച്ചത്. 2023 ല്‍ അമേരിക്ക, ക്യൂബ, യു എ ഇ എന്നിവിടങ്ങളിലാണ് പിണറായി പോയത്. 2024 ല്‍ ഇതുവരെ പിണറായി എത്തിയത് ഇന്തോനേഷ്യ, സിംഗപ്പൂര്‍, യു എ ഇ രാജ്യങ്ങളിലാണ്.

More Stories from this section

family-dental
witywide