സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി ദുബായിലേക്ക്, ഒപ്പം മന്ത്രി റിയാസും വീണയും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വകാര്യ സന്ദര്‍ശനത്തിനായി ദുബായിലേക്ക് യാത്ര തിരിച്ചു. ഇന്ന് രാവിലെ കൊച്ചിയില്‍ നിന്നാണ് യാത്ര പുറപ്പെട്ടത്. മകനെയും കുടുംബത്തെയും സന്ദര്‍ശിക്കും. ഭാര്യ കമലയും കൊച്ചുമകനും ഒപ്പമുണ്ടായിരുന്നു. ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കി 15 ദിവസത്തിലധികം നീണ്ടു നില്‍ക്കുന്ന യാത്രയ്ക്കാണ് അദ്ദേഹം പുറപ്പെട്ടത്. ദുബായ്ക്ക് പുറമെ അദ്ദേഹം മറ്റെതെങ്കിലും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമോ എന്നത് വ്യക്തമല്ല.

അതേസമയം, മുഖ്യമന്ത്രിയുടെ മകള്‍ വീണയും ഭര്‍ത്താവും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ മുഹമ്മദ് റിയാസും ദുബായ്ക്ക് പുറപ്പെട്ടിട്ടുണ്ട്. 19 ദിവസത്തേക്കാണ് റിയാസിന് യാത്രാ അനുമതി ലഭിച്ചിരിക്കുന്നത്. റിയാസും വീണയും ദുബായ്ക്ക് പുറമെ ഇന്തോനേഷ്യയിലും സിംഗപ്പൂരിലും സന്ദര്‍ശനം നടത്തും.

സ്വകാര്യസന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.

More Stories from this section

family-dental
witywide