രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയത് അഴിമതി മറയ്ക്കാന്‍ ; എസ് എഫ് ഐഒ ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയത് അഴിമതി മറയ്ക്കാനെന്ന് എസ് എഫ് ഐഒ ഡല്‍ഹി ഹൈക്കോടതിയില്‍. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലെ വാദത്തിനിടെയാണ് ആരോപണമുന്നയിച്ചത്.

സിഎംആര്‍എല്ലിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും എസ് എഫ് ഐ ഒ ചൂണ്ടിക്കാട്ടി. വാദങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ എഴുതി നല്കാന്‍ കക്ഷികള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

സി എം ആര്‍ എല്‍ ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കിയതായി സംശയമുണ്ടെന്ന് എസ് എഫ് ഐ ഒ മുമ്പത്തെ വാദത്തില്‍ ഉന്നയിച്ചിരുന്നു. എക്‌സാലോജിക്കിന് പണം നല്‍കിയത് രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനെന്ന സംശയവും എസ് എഫ് ഐ ഒ ചൂണ്ടിക്കാട്ടിയിരുന്നു.

More Stories from this section

family-dental
witywide