
ന്യൂഡല്‍ഹി: തെക്കന്‍ പാകിസ്ഥാനില്‍ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഇവരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കാണാതായ എട്ടുപേര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും അവര്‍ ജീവനോടെയിരിക്കാന്‍ സാധ്യതയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകുന്നേരം ക്വറ്റയില്‍ നിന്ന് 80 കിലോമീറ്റര്‍ കിഴക്ക് ഖോസ്റ്റിലെ ഖനന മേഖലയിലെ സ്വകാര്യ കല്‍ക്കരി ഖനിയിലാണ് അപകടമുണ്ടായത്. ഖനിയില്‍ കാര്‍ബണ്‍ മോണോക്സൈഡ് വാതകം അടിഞ്ഞുകൂടിയതിനെ തുടര്‍ന്നുണ്ടായ സ്ഫോടനമാണ് അപകടത്തിലേക്ക് നയിച്ചത്. സ്‌ഫോടനം ഉണ്ടാകുകയും 10 പേര്‍ ഖനിയില്‍ 800 അടി താഴ്ചയിലേക്ക് വീണുപോയെന്നുമാണ് വിവരം. ഇവരില്‍ രണ്ടുപേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
സര്‍ക്കാരിന്റെ ഖനന വകുപ്പിന്റെയും ദുരന്തനിവാരണ ഏജന്‍സിയുടെയും രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തുണ്ട്.