ഫ്‌ളോറിഡ: മില്‍ട്ടണ്‍ ചുഴലിക്കാറ്റ് കടന്നുപോയതോടെ ഫ്‌ളോറിഡ, ജോര്‍ജിയ, സൗത്ത് കരോലിന എന്നിവിടങ്ങളിലെ ചില തുറമുഖങ്ങള്‍ കോസ്റ്റ് ഗാര്‍ഡ് വീണ്ടും തുറന്നു. ഓരോ തുറമുഖങ്ങളിലെയും സുരക്ഷാ പരിശോധന അടക്കം നടത്തിയിട്ടുണ്ട്.
വീണ്ടും തുറന്ന തുറമുഖങ്ങള്‍
ഫ്‌ലോറിഡ: കീ വെസ്റ്റ്, പോര്‍ട്ട് എവര്‍ഗ്ലേഡ്‌സ്, പോര്‍ട്ട് മിയാമി, മയാമി റിവര്‍
ജോര്‍ജിയ: ബ്രണ്‍സ്വിക്ക്, സവന്ന
സൗത്ത് കരോലിന: ചാള്‍സ്റ്റണ്‍, ജോര്‍ജ്ജ്ടൗണ്‍
പോര്‍ട്ട് ടാംപ ബേ, സീപോര്‍ട്ട് മനാറ്റി എന്നിവയും വീണ്ടും തുറന്നിട്ടുണ്ട്, എന്നാല്‍ കപ്പല്‍ നീക്കങ്ങള്‍ക്ക് നിയന്ത്രണമുണ്ട്.
സെന്റ് പീറ്റേഴ്സ്ബര്‍ഗ്, ഫോര്‍ട്ട് മിയേഴ്സ്, പോര്‍ട്ട് ഓഫ് പാം ബീച്ച്, ഫോര്‍ട്ട് പിയേഴ്സ്, പോര്‍ട്ട് കാനവറല്‍, ജാക്സണ്‍വില്ലെ, ഫെര്‍ണാണ്ടിന എന്നിവയുള്‍പ്പെടെ ഫ്‌ളോറിഡയിലുടനീളമുള്ള നിരവധി തുറമുഖങ്ങള്‍ ഇപ്പോഴും അടഞ്ഞുതന്നെ കിടക്കുകയാണ്. ഫെഡറല്‍, സ്റ്റേറ്റ്, ലോക്കല്‍ എമര്‍ജന്‍സി റെസ്പോണ്ടര്‍മാര്‍ ഇപ്പോഴും ഇവിടെ സംഭവിച്ച നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തുന്നുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.